ഇത് ബേബി ശാമിലിയുടെ ഗീതുമോൾത്തന്നെ; വീണ്ടും സ്റ്റാറായി മുക്തയുടെ കണ്മണിക്കുട്ടി

February 24, 2022

കണ്മണിക്കുട്ടി ഇന്ന് സമൂഹമാധ്യമങ്ങളിൽ ഒരു കുഞ്ഞുസ്റ്റാറായി മാറിക്കഴിഞ്ഞതാണ്. ചലച്ചിത്രതാരം മുക്തയുടെ മകൾ കിയാര എന്ന കണ്മണിക്കുട്ടിയുടെ ചിത്രങ്ങളും വിഡിയോകളുമെല്ലാം സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ കൺമണികുട്ടിയുടെ ഏറ്റവും പുതിയ വിഡിയോയാണ് ആയിരക്കണക്കിന് കാഴ്‌ചക്കരെ നേടുന്നത്. മലയാളികൾ എക്കാലത്തും ഹൃദയത്തിലേറ്റിയ പൂക്കാലം വരവായി എന്ന ചിത്രത്തിലെ ബേബി ശാമിലിയുടെ ഗീതുമോൾ എന്ന കഥാപാത്രത്തെയാണ് കൺമണി ഇത്തവണ ആരാധകർക്ക് മുന്നിലെത്തിക്കുന്നത്. ചിത്രത്തിലെ ജയറാമും ശാമിലിയും ചേർന്നഭിനയിച്ച വികാരനിർഭരമായ ഒരു രംഗമാണ് കൺമണിക്കുട്ടി ആരാധകർക്ക് മുന്നിലെത്തിക്കുന്നത്. ‘ഈ ഗീതു മോളെ ഇഷ്ടമായോ’ എന്ന ചോദ്യവുമായി എത്തുന്ന കുഞ്ഞു കിയാരയ്ക്ക് മികച്ച അഭിനന്ദനങ്ങളാണ് സോഷ്യൽ ഇടങ്ങളിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്നതും.

ഗീതുമോളുടെ കഥാപാത്രത്തോട് ഏറെ സാമ്യമുള്ള രീതിയിലാണ് കുഞ്ഞു കിയാരയുടെ വസ്ത്രധാരണവും ഭാവാഭിനയവുമെല്ലാം, ഇത് പെർഫെക്റ്റ് ഗീതുമോൾ തന്നെയാണ് എന്നാണ് പലരും വിഡിയോക്ക് കമന്റായി നൽകുന്നതും. സോഷ്യൽ ഇടങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് ഇപ്പോൾ കൺമണികുട്ടി. ചലച്ചിത്രതാരം മുക്തയുടെയും ഗായികയും അവതാരികയുമായ റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയുടെയും മകളാണ് കിയാര. നിഷ്കളങ്കത നിറഞ്ഞ വർത്തമാനങ്ങൾകൊണ്ടും രസകരമായ സംസാരരീതികൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടതാണ് കിയാര. കുക്കിംഗ്, ഡാൻസിംഗ്, ആക്റ്റിങ് തുടങ്ങി എല്ലാ മേഖലയിലും സോഷ്യൽ മീഡിയയിലൂടെ ഇതിനോടകം സാന്നിധ്യം അറിയിച്ചുകഴിഞ്ഞു കണ്മണി.

Read also: ഒരു ഡാൻസ് പോടലാം, സിനിമാസെറ്റിൽ ചുവടുവയ്ക്കുന്ന ലളിതാമ്മ, ഹൃദ്യം ഈ വിഡിയോ

സോഷ്യൽ ഇടങ്ങളിൽ സജീവ സാന്നിധ്യമായി ആരാധകരെ നേടിയ കൊച്ചുമിടുക്കിയുടെ സിനിമ വിശേഷങ്ങളും അടുത്തിടെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മകൾ കിയാര ആദ്യമായി സിനിമയിൽ അഭിനയിക്കുന്ന വിവരം മുക്ത തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്. എം പത്‌മകുമാർ സംവിധാനം ചെയ്യുന്ന പത്താം വളവ് എന്ന ചിത്രത്തിലാണ് കിയാര അഭിനയിക്കുന്നത്.

Story highlights; Kanmani Imitating Baby Shamily