വിളഞ്ഞു പാകമായി നിൽക്കുന്ന സ്ട്രോബറിത്തോട്ടങ്ങൾ, സ്വപ്നം പോലൊരു യാത്രയെക്കുറിച്ച് അഹാന…

February 11, 2022

സിനിമകളില്‍ മാത്രമല്ല സമൂഹമാധ്യമങ്ങളിലും സജീവമാണ് ചലച്ചിത്രതാരങ്ങളില്‍ ഏറെപ്പേരും. ചലച്ചിത്ര വിശേഷങ്ങള്‍ക്കൊപ്പം തന്നെ വീട്ടുവിശേഷങ്ങളും താരങ്ങള്‍ പലപ്പോഴും സൈബര്‍ ഇടങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. ചലച്ചിത്രതാരം അഹാന കൃഷ്ണയും സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ്. മുന്നാറിലേക്കുള്ള തന്റെ യാത്രാവിശേഷങ്ങൾ പങ്കുവയ്ക്കുന്ന അഹാനയുടെ ഒരു വിഡിയോയാണ് ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. മൂന്നാറിൽ താമസിച്ച റിസോർട്ടും അവിടുത്തെ പരിസരവുമെല്ലാം വിഡിയോയിൽ പങ്കുവയ്ക്കുന്നുണ്ട് അഹാന. വിളഞ്ഞുനിൽക്കുന്ന സ്ട്രോബറി തൊട്ടങ്ങൾ തന്നെയാണ് ഇതിലെ പ്രധാന ആകർഷണവും. സ്ട്രോബെറിയോട് ഏറെ പ്രിയമുള്ള തനിക്കിത് സ്വപ്നം പോലൊരു അനുഭവമാണെന്നും പറയുകയാണ് അഹാന.

കുറഞ്ഞ കാലയളവുകൊണ്ടുതന്നെ പ്രേക്ഷകപ്രീതി നേടിയ താരമാണ് അഹാന കൃഷ്ണ. ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണ ചലച്ചിത്ര അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലൂക്ക, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി തുടങ്ങി താരം വെള്ളിത്തിരയില്‍ അവതരിപ്പിച്ച സിനിമയിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.

Read also: പ്രണയദിനം ആഘോഷമാക്കാൻ ‘ഹേ സിനാമിക’; മനോഹരമായ ഗാനം

അഭിനയത്തിനൊപ്പം പാട്ടിലും നൃത്തത്തിലുമെല്ലാം പ്രതിഭ തെളിയിച്ചിട്ടുണ്ട് താരം. സൈബര്‍ ഇടങ്ങളിലും സജീവമാണ് അഹാന. പലപ്പോഴും പാട്ടും നൃത്തവും വീട്ടു വിശേഷങ്ങളുമെല്ലാം താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. അടുത്തിടെ അഹാന സംവിധാനം നിർവഹിച്ച തോന്നൽ എന്ന മ്യൂസിക് ആൽബവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Story highlights: Ahaana Krishna viral video