പ്രണയദിനം ആഘോഷമാക്കാൻ ‘ഹേ സിനാമിക’; മനോഹരമായ ഗാനം

February 10, 2022

ദുൽഖർ സൽമാൻ നായകനാകുന്ന പുതിയ ചിത്രമാണ് ഹേ സിനാമിക. ചിത്രത്തിലെ പുതിയൊരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് നിർമ്മാതാക്കൾ. ദുൽഖർ സൽമാനും അദിതി റാവു ഹൈദാരിയുമാണ് ഗാനരംഗത്ത് ഉള്ളത്. ഗോവിന്ദ് വസന്തയുടെ ഈണത്തിൽ മദൻ കാർക്കിയാണ് ഈ ഗാനം എഴുതിയിരിക്കുന്നത്. ഗോവിന്ദ് വസന്ത തന്നെയാണ് ആലപിച്ചിരിക്കുന്നതും.

അതേസമയം, പ്രശസ്ത നൃത്തസംവിധായിക ബൃന്ദ സംവിധാനം ചെയ്യുന്ന വരാനിരിക്കുന്ന ചിത്രമാണ് ‘ഹേ സിനാമിക’. ദുൽഖർ സൽമാൻ, കാജൽ അഗർവാൾ, അദിതി റാവു ഹൈദാരി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദുൽഖർ സൽമാൻ ചിത്രത്തിനായി ഒരു ഗാനം ആലപിച്ചിട്ടുണ്ട്.

ഒട്ടേറെ ചിത്രങ്ങളാണ് ദുൽഖർ സൽമാൻ നായകനായി അണിയറയിൽ പുരോഗമിക്കുന്നത്. ദുൽഖർ സൽമാനെ നായകനാക്കി സംവിധായകൻ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘സല്യൂട്ട്’ ആയിരുന്നു തിയേറ്ററുകളിലേക്ക് എത്താൻ തയ്യാറെടുത്തിരുന്നത്. ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചു.

Read Also: ‘ഷൂട്ട് കണ്ട് നിന്നവർ പോലും കരഞ്ഞു കൊണ്ട് കൈയടിച്ച നിമിഷം’- ജോജുവിന്റെ അവിസ്മരണീയ പ്രകടനം

 റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജനപ്രിയ തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒരു പോലീസ് ത്രില്ലറാണ്ഈ ചിത്രം. സിനിമയിൽ ദുൽഖർ സൽമാൻ എസ്‌ഐ അരവിന്ദ് കരുണാകരനെന്ന വേഷത്തിലാണ് എത്തുന്നത്.

Story highlights- Hey Sinamika Megham Video song