ഐശ്വര്യ ലക്ഷ്മി അർച്ചനയായത് ഇങ്ങനെ; വിഡിയോ പങ്കുവെച്ച് താരം
കൈനിറയെ ചിത്രങ്ങളുമായി സജീവമാകുകയാണ് നടി ഐശ്വര്യ ലക്ഷ്മി. മലയാളത്തിലും തമിഴിലുമെല്ലാം നടി സജീവമാണ്. ‘അർച്ചന 31 നോട്ട്ഔട്ട്’ എന്ന ചിത്രത്തിലാണ് നടി ഏറ്റവും ഒടുവിൽ വേഷമിട്ടത്. ചിത്രം വിജയകരമായി മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.പതിവ് ലുക്കിൽ നിന്നും മാറി വളരെ വ്യത്യസ്തതയോടെയാണ് ഐശ്വര്യ ലക്ഷ്മി ‘അർച്ചന 31 നോട്ട്ഔട്ട്’ എന്ന ചിത്രത്തിൽ എത്തിയത്.
ഇപ്പോഴിതാ, ചിത്രത്തിനായി നടത്തിയ മേക്കോവറിന്റെ പിന്നിലെ കാഴ്ചകൾ പങ്കുവയ്ക്കുകയാണ് നടി. മേക്കപ്പ് ആർട്ടിസ്റ്റുകളായ റോണക്സ് സേവ്യറും സീമ ഹരിദാസും വിഡിയോയിൽ ഉണ്ട്. ചിത്രത്തിന്റെ കോസ്റ്യൂം ഡിസൈനർ സമീറ സനീഷ് പിന്നണിയിൽ പ്രവർത്തിച്ച മറ്റു രണ്ടുപേർക്കും നന്ദി പറഞ്ഞുകൊണ്ട് ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഐശ്വര്യ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അഖിൽ അനിൽകുമാർ ആണ്. മാർട്ടിൻ പ്രക്കാട്ട്, സിബി ചവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ അധ്യാപികയുടെ വേഷത്തിലാണ് ഐശ്വര്യ എത്തുന്നത്. ഐശ്വര്യയ്ക്ക് പുറമെ ഇന്ദ്രൻസ്, രമേശ് പിഷാരടി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.അതേസമയം ടൊവിനോ തോമസിനും സുരാജ് വെഞ്ഞാറന്മൂടിനുമൊപ്പം അഭിനയിച്ച കാണെക്കാണെ ആണ് ഐശ്വര്യയുടേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയ എത്തിയ ചിത്രം. മനു അശോകന് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്.
Story highlights- aiswarya lakshmi’s makeover video