ലോക്ക് ഡൗൺ കാലത്തെ പാചക പരീക്ഷണം- വിഡിയോ പങ്കുവെച്ച് അനുഷ്ക ശർമ്മ

February 12, 2022

ലോക്ക് ഡൗൺ ആരംഭിച്ച സമയത്ത് എല്ലാവരും ഏറ്റവുമധികം ആശ്രയിച്ച ഒന്നായിരുന്നു യൂട്യൂബ്. ഒട്ടേറെ ഫുഡ് വ്ലോഗുകൾ ആ സമയത്ത് സജീവമായി. എല്ലാവരും പാചക പരീക്ഷണങ്ങളുമായി സമയം ചിലവഴിച്ചു. ഇപ്പോഴിതാ, ആദ്യ ലോക്ക് ഡൗൺ സമയത്ത് ഇത്തരം ഫുഡ് വ്‌ളോഗുകൾ കണ്ട് സ്വയം നിർമിച്ച പാചക വിഡിയോ ആരാധകരുമായി പങ്കുവയ്ക്കുകയാണ് നടി അനുഷ്ക ശർമ്മ.

ആദ്യത്തെ ലോക്ക് ഡൗൺ സമയത്ത് വീട്ടുമുറ്റത്ത് നിന്ന് തക്കാളി പറിച്ചെടുക്കുന്നതും ജാം ഉണ്ടാക്കുന്നതും വിഡിയോയിലൂടെ പങ്കുവയ്ക്കുകയാണ് നടി. വിഡിയോയിൽ ഉടനീളം വളർത്തു നായ അനുഷ്‌കയെ പിന്തുടരുന്നത് കാണാം. എല്ലാവരെയും പോലെ, 2021-ൽ മഹാമാരി അവസാനിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി അനുഷ്ക വിഡിയോക്കൊപ്പം കുറിക്കുന്നു. മാതാപിതാക്കളായ അജയ് കുമാർ ശർമ്മയും ആഷിമ ശർമ്മയും വിഡിയോയിൽ അനുഷ്കയ്ക്ക് ഒപ്പമുണ്ട്. “ഞാൻ നിരവധി ഫുഡ് ബ്ലോഗുകൾ കണ്ടപ്പോൾ, ഈ ജാം മേക്കിംഗ് വീഡിയോ ഷൂട്ട് ചെയ്യാൻ തീരുമാനിച്ചു’- നടി കുറിക്കുന്നു.

Read Also: കാൻസർ ബാധിതനായ 6 വയസ്സുകാരന് വേണ്ടി 61 ലക്ഷം രൂപ സ്വരൂപിച്ചു; നേരിട്ടുകാണും മുൻപ് കാൻസർ ബാധിച്ച് മരണമടഞ്ഞു- നൊമ്പരമായി പത്തൊൻപതുകാരന്റെ ജീവിതം

അതേസമയം, ‘ചക്ദ എക്‌സ്‌പ്രസ്’ എന്ന ചിത്രത്തിൽ ജുലൻ ഗോസ്വാമിയെ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് നടി.ക്രിക്കറ്റ് പ്രേമികൾക്ക് പരിചിതമായ പേരാണ് വനിത ക്രിക്കറ്റിലെ ജുലാൻ ഗോസ്വാമിയുടേത്. ക്ലീൻ സ്ലേറ്റ് ഫിലിംസിന്റെ ബാനറിൽ അനുഷ്ക ശർമ തന്നെയാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് അഭിഷേക് ബാനർജിയാണ്.

Story highlights- anushka sharama cooking vlog