ആരാധകന്റെ വിവാഹത്തിന് കുടുംബസമേതം നേരിട്ടെത്തി ആസിഫ് അലി- വിഡിയോ

February 2, 2022

വെള്ളിത്തിരയിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളി ഹൃദയങ്ങളിൽ ഇടംനേടിയതാണ് ആസിഫ് അലി. നടന്റെ കരിയറിൽ ഏറ്റവുമധികം പിന്തുണ നൽകിയത് ആരാധകരാണ്. തുടക്കം മുതൽ തന്നെ ആരാധകരുമായി മികച്ച ആത്മബന്ധം ആസിഫ് അലിയും പുലർത്തിയിരുന്നു. സമയുമായുള്ള വിവാഹത്തിനും മറ്റുതാരങ്ങളിൽ നിന്നും വ്യത്യസ്തമായി ആരാധകരെയും ആസിഫ് അലി ക്ഷണിച്ചിരുന്നു.

ഇപ്പോഴിതാ, ആരാധകന്റെ വിവാഹവേദിയിൽ കുടുംബസമേതം എത്തിയിരിക്കുകയാണ് താരം. ആലപ്പുഴ സ്വദേശിയായ സാൻ കുര്യന്റെ വിവാഹത്തിനാണ് ആസിഫ് ഭാര്യയ്ക്കൊപ്പം എത്തിയത്. സാനുമായി 12 വർഷത്തെ പരിചയമാണെന്നും ഇവരുടെയൊക്കെ പിന്തുണയും സ്നേഹവുമാണ് താനിവിടെ വരെ എത്തിനിൽക്കുന്നതിന് കാരണമെന്നുമാണ് വിവാഹവേദിയിൽ ആസിഫ് പറഞ്ഞത്. ചടങ്ങിൽ പങ്കെടുക്കുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിൽ സജീവമാണ്.

Read Also:‘ആഷിഖ് ഏട്ടൻ എന്റെ മികച്ച പ്രകടനം പുറത്തെടുക്കുന്നയാൾ’; ‘നാരദൻ’ വ്യത്യസ്തമായ സിനിമയെന്ന് ടൊവിനോ

ആസിഫിന്റെ വിവാഹത്തിന് സാൻ എത്തിയ ചിത്രവും സാന്റെ വിവാഹത്തിന് ആസിഫ് എത്തിയ ചിത്രവും ചേർത്ത കൊളാഷും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. അതേസമയം, ആറുവർഷത്തിന് ശേഷം സിബി മലയിലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിലാണ് ആസിഫ് ഇപ്പോൾ വേഷമിടുന്നത്.

Story highlights- asif ali attending fan’s wedding