ഡിസ്കോ സംഗീതത്തെ സിനിമയിൽ ജനപ്രിയമാക്കിയ ബപ്പി, മലയാളത്തിലും ശ്രദ്ധനേടിയ ബപ്പി ലാഹിരിയുടെ ഗാനങ്ങൾ…
സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലാഹിരിയുടെ വിയോഗവാർത്ത ഏറെ വേദനയോടെയാണ് ഇന്ത്യൻ ജനത ഏറ്റെടുത്തത്. മുംബൈയിലെ ക്രിട്ടികെയര്‍ ആശുപത്രിയില്‍ വെച്ച് ഇന്ന് പുലർച്ചെയായിരുന്നു ബപ്പി ലഹരി മരണത്തിന് കീഴടങ്ങിയത്. ആരോഗ്യകാരണങ്ങളെത്തുടർന്ന് ഒരു മാസം മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം തിങ്കളാഴ്ച വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ ചൊവ്വാഴ്ച വീണ്ടും ആരോഗ്യം മോശമാവുകയായിരുന്നു. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹം അവിടെവെച്ചാണ് മരണത്തിന് കീഴടങ്ങിയത്.
അതേസമയം ഡിസ്കോ സംഗീതത്തെ ഇന്ത്യൻ സിനിമയിൽ ജനപ്രിയമാക്കിയ ഗായകനാണ് ബപ്പി ലാഹരി. എഴുപതുകളിലും എൺപതുകളിലും ഇന്ത്യൻ സിനിമ സംഗീതത്തിൽ നിറസാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ സംഭാവനകൾ മലയാളത്തിലും ലഭിച്ചിട്ടുണ്ട്. മലയാളത്തിൽ ‘ദ ഗുഡ് ബോയ്സ്’ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു ബപ്പി ലാഹിരി സംഗീത സംവിധാനം നിര്‍വഹിച്ചത്.
Read also:ധോലിദാ പാട്ടിനൊപ്പം ചുവടുവെച്ച് അഹാന കൃഷ്ണ, വിഡിയോ സോഷ്യൽ ഇടങ്ങളിൽ വൈറൽ
മധു, കലാഭവൻ മണി, സുധീഷ്, ജഗതി , ജനാര്ദ്ദനൻ തുടങ്ങിയവര്‍ അഭിനയിച്ച ചിത്രമാണ് ദി ഗുഡ് ബോയ്സ്. ചിത്രത്തിലെ നാലോളം ഗാനങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹം ഗാനങ്ങൾ തയാറാക്കിയത്. ഗിരീഷ് പുത്തഞ്ചേരി ഗാനരചന നിർവഹിച്ച പാട്ടുകൾക്കാണ് അദ്ദേഹം സംഗീതമൊരുക്കിയത്. ‘വെണ് പ്രാവേ, മാരിവില്ലോ മലർനിലാവോ, ആതിരേ നീയില്ലാതാരുണ്ടെന്നേ, പകൽ മായും മുകിൽ മാനം തുടങ്ങിയ ഗാനങ്ങളാണ് അദ്ദേഹം മലയാളത്തിന് സമ്മാനിച്ച പാട്ടുകൾ. എം ജി ശ്രീകുമാര്‍, കെ എസ് ചിത്ര, മനോ, ബിജു നാരായണൻ എന്നിവരായിരുന്നു ഈ പാട്ടുകൾക്ക് ശബ്ദം നൽകിയത്.
അതേസമയം മലയാളത്തിൽ അത്ര സജീവമായിരുന്നില്ലെങ്കിലും തമിഴ്, കന്നഡ, തെലുങ്ക് സിനിമ ഗാനങ്ങൾ അദ്ദേഹം പ്രേക്ഷകർക്കായി ഒരുക്കി. സംഗീത പ്രേമികളുടെ ഹൃദയതാളങ്ങൾ കീഴടക്കിയ നിരവധി ഗാനങ്ങൾ നൽകിയ സംഗീത സംവിധായകനാണ് ബപ്പി ലാഹിരി
Story highlights: Bappi Lahiri passes away