ധോലിദാ പാട്ടിനൊപ്പം ചുവടുവെച്ച് അഹാന കൃഷ്ണ, വിഡിയോ സോഷ്യൽ ഇടങ്ങളിൽ വൈറൽ

February 16, 2022

സിനിമകളില്‍ മാത്രമല്ല സമൂഹമാധ്യമങ്ങളിലും സജീവമാണ് ചലച്ചിത്രതാരങ്ങളില്‍ ഏറെപ്പേരും. ചലച്ചിത്ര വിശേഷങ്ങള്‍ക്കൊപ്പം തന്നെ വീട്ടുവിശേഷങ്ങളും താരങ്ങള്‍ പലപ്പോഴും സൈബര്‍ ഇടങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. ചലച്ചിത്രതാരം അഹാന കൃഷ്ണയും സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ്. സോഷ്യൽ ഇടങ്ങളിൽ വൈറലാകുന്ന പാട്ടുകളും നൃത്തങ്ങളുമൊക്കെയായി താരം സോഷ്യൽ ഇടങ്ങളിൽ എത്താറുണ്ട്. ഇപ്പോഴിതാ സജ്ഞയ് ലീല ബൻസാലിയുടെ ഏറ്റവും പുതിയ ചിത്രമായ ഗംഗുഭായി കത്തിയവഡി എന്ന ചിത്രത്തിലെ ധോലിതാ പാട്ടിനൊപ്പമാണ് താരത്തിന്റെ നൃത്തം.

അതേസമയം വിഡിയോ സോഷ്യൽ ഇടങ്ങളിൽ വൈറലായതോടെ മികച്ച പ്രതികരണങ്ങളാണ് വിവിധ ഇടങ്ങളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ചലച്ചിത്രതാരം പ്രാചി തെഹ്‌ലാൻ ഉൾപ്പെടെയുള്ളവർ മികച്ച പ്രതികരണങ്ങളാണ് ഡാൻസ് വിഡിയോയ്ക്ക് നൽകികൊണ്ടിരിക്കുന്നത്. ‘മനോഹരം, ഭാവങ്ങൾ ഏറെ ഇഷ്ടപ്പെട്ടു’ എന്നാണ് പ്രാചി തെഹ്‌ലാൻ കുറിച്ചത്.

Read also:തക തക മേളത്തിൽ തലയുടെ വിളയാട്ട്; വരവറിയിച്ച് ‘ആറാട്ട്’ തീം സോംഗ് എത്തി

കുറഞ്ഞ കാലയളവുകൊണ്ടുതന്നെ പ്രേക്ഷകപ്രീതി നേടിയ താരമാണ് അഹാന കൃഷ്ണ. ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണ ചലച്ചിത്ര അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലൂക്ക, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി തുടങ്ങി താരം വെള്ളിത്തിരയില്‍ അവതരിപ്പിച്ച സിനിമയിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.

Read also: മനുഷ്യനെയല്ല മരത്തെയും മതിലിനെയും നിറത്തെയുമൊക്കെ പ്രണയിച്ചവർ… അറിയാം വിചിത്രമായ ചില പ്രണയ ബന്ധങ്ങളും അവയ്ക്ക് പിന്നിലെ കാരണങ്ങളും

അഭിനയത്തിനൊപ്പം പാട്ടിലും നൃത്തത്തിലുമെല്ലാം പ്രതിഭ തെളിയിച്ചിട്ടുണ്ട് താരം. സൈബര്‍ ഇടങ്ങളിലും സജീവമായ അഹാന പലപ്പോഴും പാട്ടും നൃത്തവും വീട്ടു വിശേഷങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. അടുത്തിടെ അഹാന സംവിധാനം നിർവഹിച്ച തോന്നൽ എന്ന മ്യൂസിക് ആൽബവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Story highlights: ahaana krishna dancing with the dholida song