‘ദേശം, കണ്ണാടിക്കൽ, കുറുക്കൻമൂല എല്ലാം ഉണ്ട്..’- ചോദ്യപേപ്പറിലും താരമായി ‘മിന്നൽ മുരളി’
ടൊവിനോ തോമസ് നായകനായ സൂപ്പർഹീറോ ചിത്രം വിജയകരമായി പ്രേക്ഷകരുടെ മനസ് കീഴടക്കുന്നത് തുടരുകയാണ്. ഗോദയ്ക്ക് ശേഷം ബേസിൽ ജോസഫ്- ടൊവിനോ തോമസ് കൂട്ടുകെട്ടിൽ എത്തിയ മിന്നൽ മുരളി നെറ്റ്ഫ്ലിക്സിലാണ് റിലീസ് ചെയ്തത്. ഒട്ടേറെ താരങ്ങൾ അണിനിരന്ന ചിത്രത്തിൽ സൂപ്പർ പവറുകൾ ഉള്ള ആളായാണ് ടൊവിനോ വേഷമിട്ടത്.
ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങൾ ചോദ്യപേപ്പറിലും ഇടംപിടിച്ചിരിക്കുകയാണ്. കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ചോദ്യക്കടലാസിലാണ് ‘മിന്നൽ മുരളി’ തിളങ്ങിയത്. 50 മാർക്കിനുള്ള ചോദ്യമാണ് മിന്നൽ മുരളിയയെക്കുറിച്ച് മാത്രമായി ഇതിലുള്ളത്.
സംവിധായകൻ ബേസിൽ ജോസഫ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ചോദ്യപേപ്പർ പങ്കുവെച്ചത്. ‘ദേശം, കണ്ണാടിക്കൽ, കുറുക്കൻമൂല എല്ലാം ഉണ്ട്’ എന്ന് കുറിച്ചുകൊണ്ടായിരുന്നു ബേസിലിന്റെ പോസ്റ്റ്.മിന്നൽ മുരളിയും ജോസ് മോനും വില്ലൻ ഷിബുവുമെല്ലാം ചോദ്യത്തിൽ ഉൾപ്പെടുന്നുണ്ട്.
Read Also: ആരാധകന്റെ വിവാഹത്തിന് കുടുംബസമേതം നേരിട്ടെത്തി ആസിഫ് അലി- വിഡിയോ
ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം എന്നീ ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിവിധ ഭാഷകളിലെ വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ ഗുരു സോമസുന്ദരവും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
Story highlights- basil joseph shares question paper with minnal murali question