ചിരിമേളവുമായി താരങ്ങൾ- ശ്രദ്ധനേടി ‘ബ്രോ ഡാഡി’ മേക്കിംഗ് വിഡിയോ

ഫാമിലി എന്റർടെയ്‌നറായി പ്രേക്ഷകരിലേക്ക് എത്തിയ ചിത്രമാണ് ബ്രോ ഡാഡി. പൃഥ്വിരാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം ഡിസ്‌നി ഹോട്ട്സ്റ്റാറിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ചിരിയും പ്രണയവും നിറഞ്ഞ ബ്രോ ഡാഡി രണ്ട് ക്രിസ്ത്യൻ കുടുംബങ്ങളിലെ രണ്ട് തലമുറകളുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ്. മോഹൻലാലും പൃഥ്വിരാജും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ, മീന, ലാലു അലക്‌സ്, ഉണ്ണി മുകുന്ദൻ, സൗബിൻ ഷാഹിർ, കനിഹ, ജഗദീഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഇപ്പോഴിതാ, ചിത്രത്തിന്റെ മേക്കിംഗ് വിഡിയോ ശ്രദ്ധനേടുകയാണ്. ബ്രോ ഡാഡിയുടെ പ്രഖ്യാപനം മുതൽ തന്നെ ചിത്രം ഇരുതാരങ്ങളുടെയും ആരാധകർക്കിടയിൽ ആവേശം പകർന്നിരുന്നു. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് വീണ്ടും സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ബ്രോ ഡാഡി. ചിത്രത്തിൽ അച്ഛനും മകനായാണ് ഇരുവരും എത്തുന്നത്.
read Also: ഇന്ത്യയുടെ വാനമ്പാടി മലയാളത്തിൽ പാടിയത് ഒരേയൊരു ഗാനം മാത്രം; ഇന്നും ഉള്ളുതൊടുന്ന മധുര ഗാനമിതാണ്..
ചിത്രത്തിന്റെ രചന ശ്രീജിത്തും ബിബിനും ചേർന്നാണ്.പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി. ലൂസിഫർ എന്ന ചിത്രമായിരുന്നു പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്തത്.
Story highlights- bro daddy making video