ചിരിപടർത്തി രസികൻ വഴക്കുമായി പൃഥ്വിരാജും കല്യാണിയും- ‘ബ്രോ ഡാഡി’യിലെ രംഗം
ഫാമിലി എന്റർടെയ്‌നറായി പ്രേക്ഷകരിലേക്ക് എത്തിയ ചിത്രമാണ് ബ്രോ ഡാഡി. പൃഥ്വിരാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം ഡിസ്‌നി ഹോട്ട്സ്റ്റാറിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ചിരിയും പ്രണയവും നിറഞ്ഞ ബ്രോ ഡാഡി രണ്ട് ക്രിസ്ത്യൻ കുടുംബങ്ങളിലെ രണ്ട് തലമുറകളുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ്. മോഹൻലാലും പൃഥ്വിരാജും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ, മീന, ലാലു അലക്‌സ്, ഉണ്ണി മുകുന്ദൻ, സൗബിൻ ഷാഹിർ, കനിഹ, ജഗദീഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഇപ്പോഴിതാ, ചിത്രത്തിലെ രസകരമായ ഒരു രംഗം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. കല്യാണി പ്രിയദർശനും സുകുമാരനും ചേർന്നുള്ള ഒരു രംഗമാണ് ഇത്. ബ്രോ ഡാഡിയുടെ പ്രഖ്യാപനം മുതൽ തന്നെ ചിത്രം ഇരുതാരങ്ങളുടെയും ആരാധകർക്കിടയിൽ ആവേശം പകർന്നിരുന്നു. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് വീണ്ടും സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ബ്രോ ഡാഡി. ചിത്രത്തിൽ അച്ഛനും മകനായാണ് ഇരുവരും എത്തുന്നത്.
Read Also: ‘ആഷിഖ് ഏട്ടൻ എന്റെ മികച്ച പ്രകടനം പുറത്തെടുക്കുന്നയാൾ’; ‘നാരദൻ’ വ്യത്യസ്തമായ സിനിമയെന്ന് ടൊവിനോ
ചിത്രത്തിന്റെ രചന ശ്രീജിത്തും ബിബിനും ചേർന്നാണ്.പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി. ലൂസിഫർ എന്ന ചിത്രമായിരുന്നു പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്തത്.
Story highlights- bro daddy prithviraj and kalyani funny scene