വീണ്ടും സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകളും കോളജുകളും തുറക്കാൻ തീരുമാനം, പുതിയ നിർദ്ദേശങ്ങൾ ഇങ്ങനെ

February 4, 2022

കൊവിഡ് പാശ്ചാത്തലത്തിൽ കേരളത്തിൽ അടഞ്ഞുകിടന്നിരുന്ന സ്കൂളുകൾ തുറക്കാൻ തീരുമാനം. ഒന്ന് മുതൽ 9 വരെയുള്ള ക്ലാസുകൾ ഈ മാസം 14ന് തുടങ്ങും. കേളജുകൾ ഈ മാസം 7 നും തുടങ്ങും. കൊവിഡ് അവലോകന യോഗത്തിലാണ് സ്കൂളുകൾ ഉൾപ്പെടെയുള്ളവ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമായത്. നിലവിൽ ഓൺ ലൈനായാണ് ക്ലാസുകൾ നടക്കുന്നത്.

സംസ്ഥാനത്ത് നിലവിലുള്ള ഞായറാഴ്ച ലോക്ഡൗൺ സമാനരീതിയിൽ തന്നെ തുടരും. എന്നാൽ ഞായറാഴ്ച ആരാധനയ്ക്ക് അനുമതിയുണ്ട്. ആരാധനയിൽ 20 പേർക്ക് മാത്രമായിരിക്കും പങ്കെടുക്കാൻ കഴിയുക.

Read also: മകൾക്കൊപ്പം 54 ആം വയസിൽ എംബിബിഎസ്‌ പ്രവേശനംനേടി അച്ഛനും; മുരുഗയ്യനിത് സ്വപ്ന സാഫല്യം

അതേസമയം തിരുവനന്തപുരം, പത്തനംതിട്ട , കോട്ടയം ഇടുക്കി ജില്ലകളെ സി കാറ്റഗറിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ സി വിഭാഗത്തിൽ കൊല്ലം ജില്ല മാത്രമാണ് ഉള്ളത്. അതേസമയം, തിരുവനന്തപുരം ആറ്റുകാൽ പൊങ്കാല ഇത്തവണയും വീടുകളിൽ മാത്രമായിരിക്കും. കൊവിഡ് സാഹചര്യത്തിൽ കഴിഞ്ഞ തവണയും വീടുകളിലായിരുന്നു പൊങ്കാല നടത്തിയിരുന്നത്.

Story highlights: Covid schools reopening