‘കാത്തുവാക്കുള്ളെ രണ്ടു കാതലി’ൽ വേഷമിട്ട് ക്രിക്കറ്റ് താരം ശ്രീശാന്ത്

February 9, 2022

വിജയ് സേതുപതിയുടെ നായികമാരായി നയൻതാരയും സാമന്തയും എത്തുന്ന പുതിയ ചിത്രമാണ് ‘കാത്തുവാക്കുള്ളെ രണ്ടു കാതൽ’. ചിത്രത്തിന്റെ രചനയും സംവിധാനവും വിഘ്‌നേശ് ശിവൻ തന്നെയാണ്. അതേസമയം, ക്രിക്കറ്റ് താരം ശ്രീശാന്ത് ഈ ചിത്രത്തിലൂടെ തമിഴ് സിനിമാലോകത്ത് അരങ്ങേറ്റം കുറിക്കുകയാണ്. ശ്രീശാന്തിന്റെ ജന്മദിനത്തിൽ സിനിമയുടെ നിർമ്മാതാക്കൾ താരത്തിന് ആശംസ നേർന്നതോടെയാണ് ശ്രീശാന്തും സിനിമയിൽ ഉണ്ടെന്ന് ഉറപ്പായത്.

സാമന്തയും നയൻതാരയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘കാത്തുവാക്കുള്ളെ രണ്ടു കാതൽ’.വിജയ് സേതുപതിക്കൊപ്പം നയൻ‌താര ‘നാനും റൗഡി താൻ’, ‘സെയ്‌റ നരസിംഹ റെഡ്ഢി’ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സൂപ്പർ ഡ്യുലക്സ് എന്ന ചിത്രത്തിൽ സാമന്തയും വിജയ് സേതുപതിയും ഒന്നിച്ചിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് 2020 ഏപ്രിലിൽ ആരംഭിക്കാനിരിക്കെയാണ് കൊവിഡ് പ്രതിസന്ധി ഉണ്ടായത്. വൈകിയെങ്കിലും ഷൂട്ടിംഗ് പൂർത്തിയാക്കി.

Read Also:കുഞ്ഞു റയാനെ രക്ഷിക്കാൻ മൂന്ന് ദിവസത്തോളം തുടർച്ചയായി നഗ്നമായ കൈകൾകൊണ്ട് കുഴികുഴിച്ച തൊഴിലാളി, പക്ഷെ കാത്തുനിൽക്കാതെ റയാൻ യാത്രയായി

സിനിമയുടെ പേരും പോസ്റ്ററും സൂചിപ്പിക്കുന്നതനുസരിച്ച് ഒരു ത്രികോണ പ്രണയ കഥയുമായാണ് ‘കാത്തുവാക്കുള്ളെ രണ്ടു കാതൽ’. 

Story highlights- Cricketer Sreesanth’s role in ‘Kaathuvaakula Rendu Kaadhal’