വെള്ളത്തിൽവീണ ആളുടെ ജീവൻ രക്ഷിച്ചത് നായയുടെ സമയോചിതമായ ഇടപെടൽ
അപകടത്തിൽപ്പെടുന്ന ആളുകളെ രക്ഷിക്കാൻ സമയോചിതമായ ഇടപെടൽ നടത്തുന്ന നിരവധി മനുഷ്യരെ നാം കണ്ടിട്ടുണ്ട്. ചിലപ്പോഴൊക്കെ മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ ചില മൃഗങ്ങളുടെ ഇടപെടലും കാരണമാകാറുണ്ട്. അത്തരത്തിൽ വെള്ളത്തിൽവീണ ഒരു ആളെ രക്ഷിക്കുന്നതിന് കാരണമായ ഒരു നായയും അദ്ദേഹത്തിന്റെ ഉടമയുമാണ് സമൂഹമാധ്യമങ്ങളുടെ നിറഞ്ഞ കൈയടി ഏറ്റുവാങ്ങികൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്‌ചയാണ് ഇംഗ്ലണ്ടിലെ ഗോസ്‌പോർട്ടിലെ റോയൽ ക്ലാരൻസ് മറീനയിൽ ഒരാൾ വെള്ളത്തിൽവീണത്. ബോട്ടിൽ നിന്നും വെള്ളത്തിലേക്ക് വീണ് മരണത്തോട് മല്ലിട്ടുകൊണ്ടിരുന്ന ആളുടെ ജീവൻ രക്ഷിക്കാൻ കാരണമായത് ഒരു നായയുടെ സമയോചിതമായ ഇടപെടലാണ്. ഏകദേശം 50 വയസോളം പ്രായമായ ഒരാൾ ബോട്ടിൽ നിന്ന് വെള്ളത്തിലേക്ക് വീണു. അരമണിക്കൂറോളം വെള്ളത്തിൽപെട്ടുപോയ അദ്ദേഹം രക്ഷയ്ക്കായി അലറിവിളിച്ചെങ്കിലും ആരുടെയും ശ്രദ്ധയിൽപെട്ടില്ല, 300 മീറ്ററോളം വെള്ളത്തിലൂടെ ഒഴുകിയ അദ്ദേഹത്തെ അവസാനം റോഡിലൂടെ നടന്നുപോയ ഒരു നായയാണ് ആദ്യമായി കണ്ടത്.
Read also: അതിസാഹസീക വിനോദങ്ങൾ ആവർത്തിക്കരുത്, ഐസ് തടാകത്തിലൂടെ നീന്തിക്കയറിയ യുവാവ് പറയുന്നത്…
ഉടൻതന്നെ നായ ഇത് ഉടമയെ അറിയിക്കുന്നതിനായുള്ള ശ്രമങ്ങളും ആരംഭിച്ചു. പതിവ് തെറ്റിച്ച് പരിഭ്രാന്തനായ നായയ്ക്ക് എന്ത് പറ്റിയെന്ന് അന്വേഷിച്ച ഉടമ പിന്നെയാണ് വെള്ളത്തിൽ അകപ്പെട്ട വ്യക്തിയെ കണ്ടത്. ഉടൻതന്നെ അദ്ദേഹത്തെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങളും അയാൾ ആരംഭിച്ചു.
Story highlights: dog barks man rescued from water