അതിസാഹസീക വിനോദങ്ങൾ ആവർത്തിക്കരുത്, ഐസ് തടാകത്തിലൂടെ നീന്തിക്കയറിയ യുവാവ് പറയുന്നത്…

February 7, 2022

സാഹസികത നിറഞ്ഞ നിരവധി വിഡിയോകൾ സോഷ്യൽ മീഡിയ ദിവസവും പരിചയപ്പെടുത്താറുണ്ട്. എന്നാൽ ചിലപ്പോഴൊക്കെ ഇത്തരം അതിസാഹസീകത വലിയ അപകടങ്ങളാണ് വിളിച്ചുവരുത്തുന്നത്. ഇപ്പോഴിതാ അത്തരത്തിൽ ഒരു വിഡിയോയാണ് സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നത്. തണുത്തുറഞ്ഞ തടാകത്തിലൂടെ നീന്തിയ ഒരു യുവാവിന്റെ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. ഐസ് ക്രോസ് അത്‌ലറ്റായ ബോറിസ് ഒറാവെക് എന്ന യുവാവാണ് വിഡിയോയിൽ ഉള്ളത്.

അതിസാഹസീകത ഇഷ്ടപ്പെടുന്ന ബോറിസ് അടുത്തിടെയാണ് സ്ലോവാക്യയിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായ സ്ട്രബ്സ്കെ പ്ളേസോ എന്ന തടാകത്തിൽ എത്തിയത്. ഐസ് പാളികൾ നിറഞ്ഞ തടാകത്തിലൂടെ നീന്താൻ ഇറങ്ങിയ 31 കാരനായ ബോറിസ് ശരീരത്തിൽ കയറുകെട്ടിയാണ് ഐസ് പാളികൾ നീക്കി തടാകത്തിലൂടെ നീന്തിത്തുടങ്ങിയത്. എന്നാൽ നീന്തലിൽ ഏറെ പരിശീലനം നേടിയിട്ടും ഐസ് തടാകത്തിൽ നീന്തൽ പൂർത്തിയാക്കാൻ കഴിഞ്ഞില്ല ബോറിസിന്. പകുതിവെച്ച് ഓക്സിജൻ ലഭിക്കാതെ വന്നപ്പോൾ ബോറിസ് കയറിൽ പിടിച്ച് തിരിച്ച് നീന്തൽ തുടങ്ങിയ ഭാഗത്തേക്ക് വരുകയായിരുന്നു.

Read also: കൊതുക് കടിയിൽ നിന്നും രക്ഷനേടാൻ ഈ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കൂ..! പഠനങ്ങൾ പറയുന്നത് ഇങ്ങനെ…

ഏറെ സാഹസീകത നിറഞ്ഞ ഈ വിഡിയോ ബോറിസ് തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചത്, അതിസാഹസീകത നിറഞ്ഞ വിനോദങ്ങളിൽ പങ്കെടുക്കരുതെന്നും, വളരെ പരിചയസമ്പന്നരായവർക്ക് മാത്രമേ ഇത് ചെയ്യാൻ കഴിയുകയുള്ളുവെന്നും കുറിച്ചുകൊണ്ടാണ് ബോറിസ് വിഡിയോ പങ്കുവെച്ചത്.

അതേസമയം കാഴ്‌ചക്കരെ മുഴുവൻ ഭീതിയിലാഴ്ത്തുന്ന വിഡിയോയാണിത്.

Story highlights: Man swims under frozen lake, shares ‘close to dying’ experience