ഡൗൺ സിൻഡ്രോമിനെ തോൽപ്പിച്ചു; ഫാഷൻ ലോകത്തേക്ക് ചുവടുവെച്ച് ഒരു 22 കാരി
ഡൗൺ സിൻഡ്രോമിനെ നിശ്ചയ ദാർഢ്യം കൊണ്ട് തോൽപ്പിച്ച് ഫാഷൻ ലോകത്ത് ശ്രദ്ധേയനായ പ്രണവ് എന്ന ചെറുപ്പക്കാരന്റെ കഥയും ഡൗൺ സിൻഡ്രോമിനെ തോൽപിച്ച രണ്ട് വയസുകാരി, കുട്ടി സൂപ്പർ മോഡൽ എലനോർ മാന്റനിന്റെ കഥയുമൊക്കെ ഇന്ന് സോഷ്യൽ ലോകത്ത് ശ്രദ്ധേയമാണ്. ഇപ്പോഴിതാ അവർക്കൊപ്പം മറ്റൊരു സൂപ്പർ മോഡലാണ് സമൂഹമാധ്യമങ്ങളിൽ അടക്കം സ്റ്റാറാകുന്നത്. ഫാഷൻ ലോകത്തേക്ക് ചുവടുവയ്ക്കുന്ന 22 കാരി ബെത്ത് മാത്യൂസ് ആണ് ഇപ്പോൾ ഏറെ ശ്രദ്ധനേടുന്നത്.
പ്രമുഖ മോഡലിംഗ് ഏജൻസിയായ സെബഡിയാണ് ബെത്ത് മാത്യൂസിനെ അവരുടെ മോഡലായി തിരഞ്ഞെടുത്തിരിക്കുന്നത്. അതേസമയം ഭിന്നശേഷിക്കാരായ ആളുകളെ ഉൾപ്പടെ മോഡലിംഗ് രംഗത്തേക്ക് എത്തിക്കുന്ന പരസ്യ കമ്പനിയാണ് സെബഡി. ഭിന്നശേഷിയുള്ളവരുടെയും ശാരീരിക പരിമിതിയുള്ളവരുടെയും ട്രാന്‍സുകളുടെയും പ്രാതിനിധ്യം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏജന്‍സി പ്രവര്‍ത്തിക്കുന്നത്. ഇതിനോടകം ഇത്തരത്തിലുള്ള നിരവധി പ്രതിഭകളെ ലോകത്തിന് പരിചയപ്പെടുത്തിക്കഴിഞ്ഞു സെബഡി.
Read also: അതുല്യ ഗായികയ്ക്കായി മണ്ണിൽ വിരിഞ്ഞ ആദരവ്; ശ്രദ്ധനേടി സാൻഡ് ആർട്ട്
അതേസമയം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ബെത്ത് മാത്യൂസിന്റെ ചിത്രങ്ങൾ കണ്ടാണ് സെബഡി പരസ്യ കമ്പനിയിലേക്ക് ബെത്തിനെ വിളിച്ചത്. തങ്ങളുടെ മകൾ ഡൗൺ സിൻഡ്രോം ബാധിതയാണെന്ന് തിരിച്ചറിഞ്ഞതോടെ നിരവധിപ്പേർ മകളെ ഉപേക്ഷിക്കാൻ പറഞ്ഞുവെന്നും, മകൾ ഒരു ബാധ്യതയാകുമെന്ന് പറഞ്ഞിരുന്നുവെന്നും എന്നാൽ അവളെയോർത്ത് എന്നും അഭിമാനം മാത്രമേ ഉള്ളുവെന്നുമാണ് ബെത്തിന്റെ മാതാപിതാക്കൾ പറയുന്നത്.