‘ഞങ്ങൾ പരസ്പരം ഓരോ ടെക്സ്റ്റ് മെസ്സേജും തുടങ്ങുന്നത് പോലെ, ചക്കരേ എവിടെയാ?’- ഹൃദയംതൊടുന്ന കുറിപ്പുമായി ദുൽഖർ സൽമാൻ
മുതിർന്ന താരങ്ങൾക്കും യുവതാരങ്ങൾക്കുമെല്ലാം ഒരുപോലെ ഓർമ്മകൾ പങ്കുവയ്ക്കാൻ മാത്രം അടുപ്പമുള്ള അഭിനേത്രിയായിരുന്നു കെപിഎസി ലളിത. നടിക്കൊപ്പമുള്ള ഓർമ്മചിത്രങ്ങൾകൊണ്ട് നിറയുകയാണ് സമൂഹമാധ്യമങ്ങൾ. ഇപ്പോഴിതാ, നടൻ ദുൽഖർ സൽമാൻ കെ പിഎസി ലളിതയ്ക്കൊപ്പം പ്രവർത്തിച്ച അവസാന ദിനത്തെ കുറിച്ചും ഒന്നിച്ചെടുത്ത ചിത്രങ്ങളെക്കുറിച്ചും പങ്കുവയ്ക്കുകയാണ്.
തന്റെ ഹൃദയം വേദനിക്കുന്നുവെന്നും തന്റെ മികച്ച ഓൺ-സ്ക്രീൻ ജോഡിയാണെന്നും പറഞ്ഞുകൊണ്ട് വൈകാരികമായ ഒരു കുറിപ്പാണ് കെപിഎസി ലളിത പങ്കുവെച്ചിരിക്കുന്നത്. 2020ൽ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ് ദുൽഖർ സൽമാനും കെപിഎസി ലളിതയും അവസാനമായി സ്ക്രീൻ സ്പേസ് പങ്കിട്ടത്.
ദുൽഖർ സൽമാൻ എഴുതി,’എന്റെ മികച്ച ഓൺ-സ്ക്രീൻ ജോടി. ഒരു സഹതാരത്തോട് എനിക്ക് തോന്നിയ ഏറ്റവും വലിയ സ്നേഹം. ഒരു അഭിനേത്രി എന്ന നിലയിൽ അവർ ഒരു മാന്ത്രികയായിരുന്നു, അവരുടെ പ്രതിഭയെ ആ പുഞ്ചിരി പോലെ ലാഘവത്തോടെ അണിഞ്ഞിരുന്നു. ഒരു സീനിലും എനിക്ക് കൂടുതൽ ജീവനുള്ളതായി തോന്നിയിട്ടില്ല. കാരണം അവർ എഴുതിയ വാക്കിനെ മറികടന്നു. ഈ ചിത്രങ്ങൾ ഞങ്ങൾ ഒരുമിച്ചുള്ള അവസാന ദിവസത്തിലെ ചിത്രങ്ങളാണ്. എനിക്ക് വിട്ടുപിരിയാൻ കഴിഞ്ഞില്ല, ആലിംഗനങ്ങളും ചുംബനങ്ങളും ആവശ്യപ്പെട്ടു. അമ്മയും മകനും നിരന്തരം കലഹിക്കുന്ന ഒരു സിനിമ ചെയ്യണമെന്ന് അവർ പറഞ്ഞുകൊണ്ടിരുന്നു. ഞങ്ങൾ വിചാരിച്ചു സമയം ഉണ്ടെന്ന്. ഞങ്ങൾ പരസ്പരം ഓരോ ടെക്സ്റ്റ് മെസ്സേജും തുടങ്ങുന്നത് പോലെ ….ചക്കരേ എവിടെയാ?’..
Read Also: ‘അമ്മയെപ്പോലെ സ്നേഹിച്ചിരുന്ന ഒരാൾ ആണ് യാത്രയാകുന്നത്’- കെപിഎസി ലളിതയുടെ ഓർമകളിൽ താരങ്ങൾ
കെപിഎസി കലാകാരിയായ ലളിത ചൊവ്വാഴ്ച രാത്രി തൃപ്പൂണിത്തുറയിലാണ് അന്തരിച്ചത്. കുറച്ചുകാലമായി അസുഖബാധിതയായിരുന്നുവെന്നാണ് റിപ്പോർട്ട്. വിയോഗ വാർത്ത മലയാള സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചു. നിരവധി താരങ്ങൾ അവരുടെ ഹൃദയംഗമമായ അനുശോചനവും വൈകാരിക ആദരാഞ്ജലികളും അറിയിച്ചു.
Story highlights- dulquer salmaan about kpac lalitha