ചെന്നൈ സൂപ്പർകിങ്സിനും ആരാധകർക്കും നന്ദി അറിയിച്ച് ഫാഫ് ഡുപ്ലെസി; താരം ഇനി ആര്‍.സി.ബിയിൽ
ഐപിഎൽ മെഗാലേലത്തിൽ 10 വർഷത്തോളമായി ചെന്നൈ സൂപ്പർകിങ്സിന്റെ സൂപ്പർ താരമായിരുന്ന ഫാഫ് ഡുപ്ലെസിയെ സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഏഴ് കോടിക്കാണ് റോയല്‍ ചലഞ്ചേഴ്‌സ്, താരത്തെ ടീമിലെത്തിച്ചത്. ഇതിന് പുറകെ സിഎസ്കെ ആരാധകര്‍ക്കും സ്റ്റാഫിനും മാനേജ്‌മെന്റിനും നന്ദി അറിയിച്ച് ഡുപ്ലെസി പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.
സൂപ്പര്‍ കിങ്‌സിനൊപ്പം കഴിഞ്ഞ 10 വര്‍ഷം കളിച്ച താരമാണ് ഡുപ്ലെസി. കഴിഞ്ഞ സീസണില്‍ ചെന്നൈക്കായി 16 മത്സരങ്ങളില്‍ നിന്ന് 633 റണ്‍സെടുത്ത താരത്തെ പക്ഷേ ചെന്നൈ റിലീസ് ചെയ്യുകയായിരുന്നു.
സിഎസ്‌കെ ആരാധകര്‍ക്കും സ്റ്റാഫിനും മാനേജ്‌മെന്റിനും നന്ദിയറിയിക്കുന്നതായി ഡുപ്ലെസി വീഡിയോയില്‍ പറഞ്ഞു. ടീമിനൊപ്പം ഒരുപാട് നല്ല ഓര്‍മകളുണ്ടെന്നും ഒപ്പമുള്ള സമയമെല്ലാം നന്നായി ആസ്വദിച്ചിട്ടുണ്ടെന്നും ഡുപ്ലെസി പറഞ്ഞു. ടീമിനെയും ആരാധകരെയും മിസ് ചെയ്യുമെന്നും താരം കൂട്ടിച്ചേര്‍ത്തു. ആര്‍.സി.ബിയിലെത്തിയ ഡുപ്ലെസി ടീമിന്റെ ക്യാപ്റ്റനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേ സമയം 2 ദിവസം നീണ്ട് നിന്ന ഐപിഎൽ മെഗാലേലത്തിന് ഇന്നത്തോട് കൂടി അവസാനമാവുമ്പോൾ ഇത് വരെയുള്ള ലേലത്തിലെ ഏറ്റവും വിലപ്പിടിപ്പുള്ള താരമായത് ഇന്ത്യൻ സൂപ്പർതാരം ഇഷാൻ കിഷനാണ്. വാശിയേറിയ ലേലത്തിനൊടുവിൽ മുംബൈ ഇന്ത്യൻസ് തന്നെ തങ്ങളുടെ പ്രിയതാരത്തെ തിരികെ ടീമിലെത്തിച്ചു. കടുത്ത മത്സരമാണ് ഇഷാൻ കിഷന് വേണ്ടി ടീമുകൾ തമ്മിൽ നടന്നത്.
ഏപ്രിൽ ആദ്യവാരത്തോടെ ഈ വർഷത്തെ ഐപിഎൽ ടൂർണമെന്റിന് തുടക്കമാവും.
Story Highlights: Faf du Plessis sends emotional message to CSK team and fans