ഔഷധങ്ങളുടെ അപൂർവ കലവറയാണ് ഉലുവ; അറിയാം ചില ആരോഗ്യഗുണങ്ങൾ

February 3, 2022

കൊറോണ വൈറസ് വിതച്ച ഭീതിയിലാണ് ലോകജനത. കൊറോണയ്ക്കൊപ്പം മറ്റ് രോഗങ്ങൾ കൂടി എത്തുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. കൊറോണയെ തുരത്തുന്നതിനൊപ്പം പ്രതിരോധശേഷി വർധിപ്പിക്കേണ്ടതും വളരെ അത്യാവശ്യമാണ്. വീടുകളിൽ സുലഭമായി ലഭ്യമാകുന്ന പലതും ആരോഗ്യത്തിന് ഏറെ ഗുണകരമാണ്, അത്തരത്തിൽ ഒന്നാണ് ഉലുവ.

ഭക്ഷണത്തിൽ ഉലുവ ഉൾപ്പെടുത്തിയാൽ ഒന്നല്ല നിരവധിയാണ് ഗുണങ്ങൾ. ദിവസവും ഉലുവ വെള്ളം കുടിക്കുന്നതും വളരെ നല്ല ശീലമാണ്. കറികള്‍ക്ക് രുചി പകരാനും വെള്ളം തിളപ്പിക്കാനുമെല്ലാം ഉപയോഗിക്കുന്ന ഉലുവ ഔഷധങ്ങളുടെ അപൂര്‍വ്വ കലവറ കൂടിയാണ്. അൽപം കയ്പ്പാണെങ്കിലും ​ഗുണത്തിന്റെ കാര്യത്തിൽ മുന്നിലാണ് ഉലുവ.

പ്രമേഹരോഗമുള്ളവർ ഉലുവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും വളരെ നല്ലതാണ്. ഉലുവ രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്തുവച്ച ശേഷം രാവിലെ ഇത് അരിച്ചെടുത്ത് വെറുംവയറ്റില്‍ ആ വെള്ളം കുടിയ്ക്കുന്നതാണ് ഏറ്റവും ഉത്തമം. രക്തത്തിലെ ഷുഗര്‍ അളവ് നിയന്ത്രണത്തിലാക്കാന്‍ ഉലുവ സഹായിക്കും. ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് വര്‍ദ്ധിപ്പിക്കാനാണ് ഉലുവ പ്രധാനമായും സഹായിക്കുന്നത്. അതുപോലെ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് ഷുഗറിനെ സ്വീകരിക്കുന്ന പ്രക്രിയ മന്ദഗതിയിലാക്കാനും ഉലുവ സഹായിക്കും.

Read also; ‘നാട്ടുകാരേ ഓടിവരണേ കടയ്ക്ക് തീ പിടിച്ചേ..’- ചിരിവേദിയിൽ ഹിറ്റ് ഡയലോഗ് അവതരിപ്പിച്ച് ഗുരു സോമസുന്ദരം

ഉലുവയ്ക്ക് പുറമെ, ജീരകവെള്ളവും ആരോഗ്യകാര്യത്തിൽ മുന്നിലാണ്. കുറഞ്ഞ കലോറി മാത്രം അടങ്ങിയിട്ടുള്ള ജീരകം പല തരത്തിലുള്ള ജീവിത ശൈലി രോഗങ്ങള്‍ക്കുമുള്ള മികച്ച ഒരു പ്രതിവിധി കൂടിയാണ്. ജീരകമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഗുണകരമാണ്. ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു. അമിത വണ്ണത്താല്‍ ബുദ്ധിമുട്ടുന്നവര്‍ ഇടയ്ക്കിടെ ജീരകമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വണ്ണം കുറയ്ക്കാനും സഹായിക്കും.

Story highlights: Fenugreek is a Herb with Impressive Health Benefits