ജീവനക്കാരല്ല, പാര്‍ട്ട്‌നേഴ്‌സ്- മാതൃകയാണ് മൈജിയും ചെയര്‍മാന്‍ AK ഷാജിയും

February 7, 2022

ആരും ആഗ്രഹിക്കും ഇതു പോലൊരു ഉടമയെ ലഭിക്കാന്‍.. അല്ലെങ്കില്‍ ഇങ്ങനെയൊരു സ്ഥാപനത്തില്‍ ജോലി ചെയ്യാന്‍. മലയാളിയുടെ ഡിജിറ്റല്‍ സ്വപ്‌നങ്ങള്‍ക്ക് നിറപ്പകിട്ടു പകര്‍ന്ന മൈജിയെയും സാരഥി എ.കെ. ഷാജിയെയും പറ്റി പറയുമ്പോൾ ഉചിതമായ മറ്റൊരു പ്രയോഗം വേറെയില്ല. ബിസിനസില്‍ നിന്നുള്ള ലാഭം തനിക്കു മാത്രമല്ല ജീവനക്കാരുടെയും അവരുടെ കുടുംബത്തിന്റെയും കൂടി ജീവിത നിലവാരം ഉയര്‍ത്താനുള്ളതാണെന്ന മഹത്തായ കാഴ്ചപ്പാടാണ് എ.കെ. ഷാജിയെ മുന്നോട്ടു നയിക്കുന്നത്. മൈജിയില്‍ ആരും ജീവനക്കാരല്ല അവരെല്ലാം തന്റെ പാര്‍ട്‌ണേഴ്‌സാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

കാല്‍ നൂറ്റാണ്ടായി എ.കെ. ഷാജിയോടൊപ്പമുള്ള വ്യക്തിയാണ് ഇപ്പോഴത്തെ ചീഫ് ബിസിനസ് ഡവലപ്‌മെന്റ് ഓഫീസര്‍ അനീഷ്. സി.ആര്‍. ഈയടുത്ത ദിവസം അദ്ദേഹത്തിന് സര്‍പ്രൈസായി വാങ്ങി നല്‍കിയത് ബെന്‍സ് കാറാണ്. സഹപ്രവര്‍ത്തകന് ബെന്‍സ് കാര്‍ സമ്മാനമായി നല്‍കിയ സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ തന്നെ ചുരുക്കമാണ്, സൗത്ത് ഇന്ത്യയില്‍ ഒരുപക്ഷെ മൈജി മാത്രമായിരിക്കും. മാര്‍ക്കറ്റിങ്, പ്രൊജക്റ്റ് ആന്‍ഡ് മെയിന്റനെന്‍സ് വിഭാഗങ്ങളുടെ ചുമതല വഹിക്കുന്ന അനീഷ് പുതിയ ഷോറൂമുകള്‍ ആരംഭിക്കുന്നത് മുതലുള്ള എല്ലാ കാര്യങ്ങള്‍ക്കും നേതൃത്വം വഹിക്കുന്ന വ്യക്തിയാണ്.

നിറഞ്ഞ മനസോടെ ജീവനക്കാര്‍ ജോലിയെടുത്താല്‍ മാത്രമേ ഏതൊരു സ്ഥാപനത്തിനും വളര്‍ച്ചയുണ്ടാകൂ. വിദേശയാത്രകള്‍ ഉള്‍പ്പടെ നിരവധി ഓഫറുകള്‍ എല്ലാ വര്‍ഷവും മൈജിയിലെ സ്റ്റാഫിന് നല്‍കുന്നുണ്ട്. അതിനോടൊപ്പം കേരളത്തിലെയും ഇന്ത്യയിലെയും പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള യാത്രകളും മൈജി തന്നെ സ്‌പോണ്‍സര്‍ ചെയ്യുന്നു. ലോകത്തെ മുഴുവന്‍ ദുരിതത്തിലാഴ്ത്തിയ കൊറോണ മഹാമാരി പടര്‍ന്നു പിടിച്ച ഇക്കാലത്തും മൈജി ജീവനക്കാരെ കൈവിട്ടില്ല. പല വന്‍കിട സ്ഥാപനങ്ങള്‍ വരെ സ്റ്റാഫിനെ പിരിച്ചു വിടുകയും ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തപ്പോള്‍ മൈജി അവരെ ചേര്‍ത്ത് പിടിക്കുകയാണ് ചെയ്തത്. ഷോറൂമുകള്‍ അടച്ചിട്ട ലോക്ഡൗണ്‍ നാളുകളില്‍ ഫുഡ് കിറ്റുകളും മറ്റും ജീവനക്കാരുടെ വീടുകളിലെത്തിക്കാന്‍ ചെയര്‍മാന്‍ തന്നെ മുന്നിട്ടിറങ്ങി. ഫുഡ് കിറ്റുകളുടെ വിതരണം ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്നു.

Read Also: ഐസ് കട്ടയായ വെള്ളച്ചാട്ടവും മഞ്ഞ് മൂടിയ താഴ്വരകളും; തണുത്തുറഞ്ഞ കാശ്മീരിന്റെ മനോഹാരിത തേടി സഞ്ചാരികൾ

ഏതു പ്രതിസന്ധിക്കിടയിലും ജീവനക്കാരെ ചേര്‍ത്തു പിടിക്കുന്ന മൈജി പോലുള്ള സ്ഥാപനങ്ങള്‍ ഏവര്‍ക്കും മാതൃകയാണ്. തനിക്കൊപ്പമുള്ള സ്റ്റാഫിന്റെയും അവരുടെ കുടുംബത്തിന്റെയും ജീവിതം കൂടി നല്ല രീതിയില്‍ മുന്നോട്ടു പോകണമെന്ന് ആഗ്രഹിക്കുകയും അതിനു വേണ്ടി ആത്മാര്‍ഥതയോടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന എ കെ ഷാജിയെപ്പോലുള്ള മനുഷ്യ സ്‌നേഹികളെയാണ് നാടിന് ഇന്നാവശ്യം.

Story highlights-friendly working environment of MyG