ബൃന്ദ മാസ്റ്ററുടെ ചുവടുകൾ; ഗാന്ധാരിയായി നിറഞ്ഞാടി കീർത്തി സുരേഷ്- അതിമനോഹരമായ സംഗീത വിഡിയോ

February 22, 2022

സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ് നടി കീർത്തി സുരേഷ് നൃത്ത വൈഭവംകൊണ്ട് വിസ്മയിപ്പിച്ച മ്യൂസിക് വിഡിയോ. സിനിമാ തിരക്കുകൾക്ക്‌ ഇടയിൽ ഗാന്ധാരി എന്ന ട്രാക്കുമായാണ് നടി എത്തിയിരിക്കുന്നത്. ‘എന്റെ ഹൃദയത്തോട് വളരെ അടുത്ത് നിൽക്കുന്ന ഒരു പ്രോജക്റ്റ്’ എന്നാണ് കീർത്തി വിഡിയോയെ വിശേഷിപ്പിച്ചിരിക്കുന്നത്.

ദേശീയ അവാർഡ് നേടിയ താരത്തിന്റെ ആദ്യ മ്യൂസിക് വിഡിയോ ആണ് ഗാന്ധാരി . പവൻ സി എച്ച് ആണ് ട്രാക്ക് ഒരുക്കിയിരിക്കുന്നത്, വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത് ബൃന്ദയാണ്. ശ്രദ്ധേയമായ നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ കീർത്തി സുരേഷിന്റെ നൃത്ത വിഡിയോയും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

ബ്രിന്ദ മാസ്റ്റർ തന്നെയാണ് കൊറിയോഗ്രഫിയും നിർവഹിച്ചിരിക്കുന്നത്. തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് കീർത്തി സുരേഷ്. അതുകൊണ്ടുതന്നെ താരത്തിന്റെ സിനിമ വിശേഷങ്ങൾ ഏറെ കൗതുകത്തോടെയാണ് ആരാധകർ നോക്കിക്കാണുന്നതും. നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ഇപ്പോഴിതാ മഹേഷ് ബാബു ചിത്രത്തിലും താരമാകുകയാണ് കീർത്തി സുരേഷ്. സർക്കാരു വാരി പാട്ട എന്ന ചിത്രത്തിലാണ് കീർത്തി മഹേഷ് ബാബുവിനൊപ്പം അഭിനയിക്കുന്നത്. 

Read Also: ‘താരുഴിയും..’; ആറാട്ടിലെ മനോഹരമായ ഗാനം പ്രേക്ഷകരിലേക്ക്

മലയാളത്തിനേക്കാൾ മറ്റു ഭാഷകളിലാണ് കീർത്തി കൂടുതൽ സ്വീകരിക്കപ്പെട്ടത്. തമിഴിലും തെലുങ്കിലും സാന്നിധ്യമറിയിച്ചതിന് പിന്നാലെ ബോളിവുഡിലേക്കും ചുവടുവയ്ക്കുകയാണ് കീർത്തി സുരേഷ്. അതേസമയം കീർത്തി സുരേഷിന്റേതായി നിരവധി ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. മലയാളത്തിൽ മരക്കാർ അറബിക്കടലിന്റെ സിംഹമാണ് താരത്തിന്റേതായി അവസാനം റിലീസ് ചെയ്തത്. തമിഴിൽ രജനീകാന്തിനൊപ്പമുള്ള അണ്ണാത്തെയാണ് താരത്തിന്റേതായി പുറത്തിറങ്ങിയത്.

Story highlights- Gandhari music video Keerthy Suresh