പ്രണയിതാക്കളായ ഹാംസ്റ്ററുകളെ 30 സെക്കൻഡിനുള്ളിൽ ഒന്നിപ്പിക്കാനാകുമോ? പ്രണയദിനത്തിൽ രസകരമായ ഡൂഡിൽ ഗെയിമുമായി ഗൂഗിൾ
ലോകം പ്രണയദിന ആഘോഷത്തിന്റെ നിറവിലാണ്. ആഘോഷങ്ങളിൽ ഭാഗമാകുകയാണ് ഗൂഗിൾ ഡൂഡിലും. വാലന്റൈൻസ് ദിനത്തോടനുബന്ധിച്ച്, ഗൂഗിൾ ബഹിരാകാശത്ത് പരസ്പരം സ്നേഹം പ്രകടിപ്പിക്കുന്ന രണ്ട് ഹാംസ്റ്ററുകളെ അവതരിപ്പിക്കുന്നു. ഒരു ഗെയിമായാണ് ഗൂഗിൾ ഈ പ്രണയദിന ഡൂഡിൽ അവതരിപ്പിച്ചിരിക്കുന്നത്. പരസ്പരം പ്രണയിച്ചിരിക്കുന്ന ഹാംസ്റ്ററുകൾ താഴേക്ക് വീണ് വേർപിരിയുകയാണ്. ഇവരെ 30 സെക്കന്റിനുള്ളിൽ വീണ്ടും ഒന്നിപ്പിക്കാൻ സാധിക്കുമോ എന്നതാണ് ഗെയിം.
‘ചിലപ്പോൾ പ്രണയം നിങ്ങളെ അമ്പരപ്പിക്കും. അത് വളവുകളും തിരിവുകളും നിറഞ്ഞതായിരിക്കാം, എന്നാൽ അതിന്റെ എല്ലാ ഉയർച്ച താഴ്ചകളിലൂടെയും, ജാതി വ്യത്യാസമില്ലാതെ ലോകത്തെ കൂടുതൽ അടുപ്പിക്കാൻ കഴിയും. ഇന്നത്തെ ചിത്രത്തിലെ രണ്ട് സ്മിറ്റൻ ഹാംസ്റ്ററുകളെ നോക്കൂ. സംവേദനാത്മക 3-D ഡൂഡിൽ. നിങ്ങൾക്ക് അവരുടെ പാത ഒരുമിച്ചുകൂടാനുള്ള വഴി വ്യക്തമാക്കാമോ?’- ഗൂഗിൾ ഡൂഡിൽ വിവരിക്കുന്നു.
Read Also: ‘തേടിവരും കണ്ണുകളിൽ ഓടിയെത്തും സ്വാമി…’ ഉള്ളുതൊട്ട് മേഘ്‌ന പാടി; കണ്ണുനിറഞ്ഞ് പാട്ടുവേദി
30 സെക്കൻഡ് ദൈർഘ്യമുള്ള ഈ ഗെയിം എല്ലാവർക്കും ആസ്വദിക്കാനാകും. ഹാംസ്റ്ററുകൾ വീണ്ടും ഒന്നിക്കുമ്പോൾ, ഹാപ്പി വാലന്റൈൻസ് ഡേ എന്ന സന്ദേശത്തോടെ ഒരു ഹൃദയം സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നു. എല്ലാവർഷവും വാലന്റൈൻസ് ഡേ ഫെബ്രുവരി 14 നാണ് ആഘോഷിക്കുന്നത്. ഈ പാരമ്പര്യം ലൂപ്പർകാലിയ എന്ന റോമൻ ഫെർട്ടിലിറ്റി ഫെസ്റ്റിവലിൽ നിന്നാണ് ആരംഭിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. എല്ലാവർക്കും പ്രണയദിനാശംസകൾ..
Story highlights- Google Valentine’s Day doodle