‘തേടിവരും കണ്ണുകളിൽ ഓടിയെത്തും സ്വാമി…’ ഉള്ളുതൊട്ട് മേഘ്‌ന പാടി; കണ്ണുനിറഞ്ഞ് പാട്ടുവേദി

February 10, 2022

സംഗീതത്തിന്റെ മാസ്മരിക പ്രപഞ്ചം മലയാളികൾക്ക് സമ്മാനിക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. ആഘോഷവും ആരവവും ആർപ്പുവിളികളും നിറയുന്ന കുഞ്ഞു കൂട്ടുകാരുടെ പാട്ടുവേദിയിൽ കുസൃതിയും കുറുമ്പും കൊണ്ട് മനംകവർന്ന പാട്ടുകാരിയാണ് മേഘ്‌ന സുമേഷ്. ഒഡീഷൻ വേദിയിൽ നിന്ന് തന്നെ ശ്രദ്ധേയയായി പാട്ടുവേദിയുടെ ഭാഗമായ കുറുമ്പി മികച്ച ഗായികയായി ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു.

ഇപ്പോഴിതാ, മനോഹരമായ ഒരു ഗാനവുമായി എത്തിയിരിക്കുകയാണ് മേഘ്‌ന. ഇരുമുടിക്കെട്ടുമായി ശബരിമലയ്ക്ക് പോകുന്ന വേഷത്തിൽ മനംതൊടുന്ന ഒരു ഗാനവുമായാണ് മേഘ്‌ന എത്തിയിരിക്കുന്നത്. തേടിവരും കണ്ണുകളിൽ ഓടിയെത്തും സ്വാമി,,എന്ന ഗാനവുമായാണ് ഈ കുഞ്ഞുമിടുക്കി എത്തിയിരിക്കുന്നത്. പാട്ടുവേദിയിലെ വിധികർത്താക്കളും അതിഥികളുമെല്ലാം ഒരുപോലെ കണ്ണും മണവും നിറഞ്ഞാണ് മേഘ്‌നയുടെ ആലാപന വൈഭവം ഏറ്റെടുത്തത്.

പാട്ടുവേദിയിലെ എല്ലാ കുഞ്ഞു ഗായകർക്കും ഒട്ടേറെ ആരാധകരുമുണ്ട്. കുറുമ്പ് നിറഞ്ഞ സംസാരത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ചേക്കേറിയ മിടുക്കിയാണ് മേഘ്‌ന സുമേഷ്.മേഘ്‌നയുടെ പാട്ടിനും സംസാരത്തിനും ആരാധകരുണ്ട്. ഏതുപാട്ടുപാടിയാലും തന്റേതായ കയ്യൊപ്പ് പതിപ്പിക്കാറുമുണ്ട് മേഘ്‌ന. 

Read Also: അപകടത്തിൽ പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ച് സോനു സൂദ്, താരത്തിന്റെ നന്മ മനസിന് കൈയടിച്ച് സോഷ്യൽ മീഡിയ

ഓരോ എപ്പിസോഡിലും മേഘ്‌നക്കുട്ടിക്ക് പറയാൻ ഒട്ടേറെ വിശേഷങ്ങളുണ്ട്. ഓഡിഷനിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മുതൽ തന്നെ ശ്രദ്ധേയയായതാണ്‌ മേഘ്‌ന എന്ന കുട്ടിപ്പാട്ടുകാരി. തുടക്കം മുതൽ തന്നെ പെട്ടെന്നുള്ള മേഘ്‌നയുടെ മറുപടികൾ വളരെയധികം ശ്രദ്ധേയമായിരുന്നു. അതേസമയം, മലയാളികളുടെ പ്രിയ സംഗീത റിയാലിറ്റി ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. ആലാപന മധുരത്തിലൂടെയും കുസൃതിയിലൂടെയും കുരുന്നുപ്രതിഭകൾ മനം കവരുന്ന ഷോയുടെ ഭാഗമായി ഒട്ടേറെ മനോഹരമായ നിമിഷങ്ങൾ പിറക്കാറുണ്ട്. 

Story highlights- mekhna sumesh singing devotional song