നൂറുകണക്കിന് പക്ഷികൾ ഒന്നിച്ച് താഴേക്ക് പതിച്ചപ്പോൾ; അമ്പരപ്പിക്കുന്ന കാഴ്ച

February 15, 2022

അപ്രതീക്ഷിതമായ ഒരു സംഭവത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് മെക്സിക്കോയിലെ ഒരു തെരുവ്. മെക്സിക്കോയിൽ നിന്നും പ്രചരിക്കുന്ന ഒരു സിസിടിവി ദൃശ്യമാണ് കൗതുകവും ആകുലതയുമൊക്കെ ഉണർത്തി ശ്രദ്ധനേടുന്നത്. നൂറുകണക്കിന് പക്ഷികൾ കൂട്ടമായി തെരുവിന് നടുവിലേക്ക് വീഴുന്നതും പറന്നുയരുന്നതുമാണ് ഈ ദൃശ്യങ്ങളിൽ ഉള്ളത്.

ദൃശ്യങ്ങളിൽ മെക്സിക്കോയിലെ ഒരു തെരുവിലേക്ക് ആകാശത്ത് നിന്ന് ഒരു വലിയ കൂട്ടം കറുത്ത പക്ഷികൾ വീഴുന്നതായി കാണിക്കുന്നു. മെക്സിക്കോയിലെ ചിഹുവാഹുവയിൽ ആണ് സംഭവം. ആയിരകണക്കിന് മഞ്ഞ തലയും കറുത്ത ഉടലുമുള്ള പക്ഷികൾ പറക്കുന്നതിനിടെ ഒന്നിച്ച് പെട്ടെന്ന് നിലത്തുവീണു. ചില പക്ഷികൾ നിലത്തടിച്ചുവീണ ശേഷം വീണ്ടും പറന്നു, പക്ഷേ ഭൂരിഭാഗവും നിലത്തുതന്നെ വീണു ജീവൻ വെടിഞ്ഞു.

Read Also: ബ്രസീല്‍- അര്‍ജന്റീന പോരാട്ടം വീണ്ടും; തടസ്സപ്പെട്ട മത്സരം വീണ്ടും നടത്താൻ തീരുമാനം

ഈ പക്ഷികൾ സാധാരണയായി ശൈത്യകാലത്ത് കാനഡയിൽ നിന്ന് തെക്കോട്ട് പറന്നുപോകാറുണ്ട് . സമീപത്തെ ഹീറ്ററിൽ നിന്നുള്ള വിഷ പുക ശ്വസിച്ചാണ് ഇവ മോഹാലസ്യപ്പെട്ടു വീണതും ജീവൻ നഷ്ടമായതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വൈദ്യുതി ലൈനിൽ വീണാണ് പക്ഷികൾ ചത്തതെന്നും പറയപ്പെടുന്നു.2019ലും ഇങ്ങനെ പക്ഷികൾ സമാനമായ രീതിയിൽ നിലത്തേക്ക് വീണ സംഭവം ഉണ്ടായിട്ടുണ്ട്.

Story highlights- hundrends of blackbirds plummet to the ground