പരമ്പര തൂത്തുവാരി ഇന്ത്യ; റെക്കോർഡ് നേട്ടം സ്വന്തമാക്കി നായകൻ രോഹിത് ശർമ്മ
ഇന്ത്യ- ശ്രീലങ്ക ടി 20 പരമ്പരയിലെ മൂന്നാം മത്സരത്തിലും വിജയം നേടിയിരിക്കുകയാണ് ടീം ഇന്ത്യ. ആദ്യ രണ്ട് മത്സരങ്ങളിലും തകർപ്പൻ വിജയം നേടിയ ഇന്ത്യൻ ടീം മൂന്നാമത്തെയും മത്സരം വിജയിച്ച് പരമ്പര തൂത്തുവാരിയിരിക്കുകയാണ്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും അര്‍ധ സെഞ്ചുറി നേടിയ ശ്രേയസ് അയ്യറുടെ പ്രകടനമാണ് ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്. ആറുവിക്കറ്റിനായിരുന്നു അവസാന ടി 20 യില്‍ ഇന്ത്യയുടെ വിജയം. ശ്രീലങ്ക ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 16.5 ഓവറില്‍ വെറും നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു.
ലങ്കക്കെതിരെയുള്ള രണ്ടാം മത്സരത്തിലും വമ്പൻ വിജയമാണ് ഇന്ത്യ നേടിയത്. ശ്രേയസ് അയ്യരുടെയും സഞ്ജു സാംസണിന്‍റെയും രവീന്ദ്ര ജഡേജയുടെയും വെടിക്കെട്ട് ബാറ്റിംഗ് കരുത്തിലാണ് രണ്ടാം ടി 20 യില്‍ ശ്രീലങ്കയെ ഏഴ് വിക്കറ്റിന് വീഴ്ത്തി ഇന്ത്യ പരമ്പര 2-0ന് സ്വന്തമാക്കിയത്. ഏഴ് വിക്കറ്റും 17 പന്തുകളും ബാക്കി നിര്‍ത്തിയായിരുന്നു ഇന്ത്യയുടെ ജയം. ശ്രീലങ്ക 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുത്തപ്പോൾ, ഇന്ത്യ 17.1ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്ത് ലക്ഷ്യം മറികടന്നു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വെടിക്കെട്ട് അര്‍ധസെഞ്ചുറിയുമായി 44 പന്തില്‍ 74 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ വിജയശില്‍പി. പതിയെ തുടങ്ങിയ സഞ്ജു സാംസണ്‍ പിന്നാലെ കത്തിക്കയറിയപ്പോള്‍ 25 പന്തില്‍ 39 റണ്‍സ് പിറന്നു. മൂന്നാം വിക്കറ്റില്‍ ശ്രേയസും സഞ്ജുവും പടുത്തുയര്‍ത്തിയ 84 റണ്‍സിന്‍റെ നിര്‍ണായക കൂട്ടുകെട്ടാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. രവീന്ദ്ര ജഡേജ 18 പന്തില്‍ 45 റണ്‍സെടുത്ത് വിജയത്തില്‍ അയ്യര്‍ക്ക് കൂട്ടായി.
ഇന്നലത്തെ വിജയത്തോടെ മറ്റൊരു റെക്കോർഡും ഇന്ത്യയെ തേടിയെത്തി. നായകൻ രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ ഇന്ത്യ തുടര്‍ച്ചയായ 12-ാം ടി 20 മത്സരത്തിലാണ് ജയിക്കുന്നത്. ഇത് റെക്കോര്‍ഡ് നേട്ടമാണ്. തുടര്‍ച്ചയായി 12 അന്താരാഷ്ട്ര ടി 20 മത്സരങ്ങള്‍ വിജയിക്കുന്ന രണ്ടാമത്തെ ടീമാണ് ഇന്ത്യ.
Read More: മുപ്പതുവർഷം കൂടുമ്പോൾ ‘മുട്ടയിടുന്ന മല’- അത്ഭുതമായി മൗണ്ട് ഗാഡ്നെഗ്
നേരത്തെ ലങ്കക്കെതിരെയുള്ള ആദ്യ ടി 20 മത്സരത്തിൽ ഇന്ത്യ ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കക്ക് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. 53 റണ്‍സുമായി പുറത്താകാതെ നിന്ന ചരിത് അസലങ്കയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാറും വെങ്കടേഷ് അയ്യരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Story Highlights: India- Sri Lanka 3rd T 20 match