പരമ്പര തൂത്തുവാരാൻ ഹിറ്റ്മാനും സംഘവും; മൂന്നാം ടി 20 മത്സരം ഇന്ന്
ഇന്ത്യ-വിൻഡീസ് ടി 20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന് കൊൽക്കത്തയിൽ നടക്കാനിരിക്കെ പരമ്പര തൂത്തുവാരാനാണ് രോഹിത് ശർമയുടെ നേതൃത്വത്തിൽ ഇന്ത്യൻ ടീം ഇറങ്ങുന്നത്. ആദ്യത്തെ 2 മത്സരങ്ങളും ജയിച്ച ഇന്ത്യൻ ടീം മൂന്നാമത്തെ മത്സരത്തിലും ജയത്തിൽ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല.അതെ സമയം ആശ്വാസ ജയത്തിനായാണ് പൊള്ളാർഡിന്റെ നേതൃത്വത്തിൽ വെസ്റ്റ് ഇൻഡീസ് ടീം ഈഡൻ ഗാർഡൻസിലിറങ്ങുന്നത്.
കഴിഞ്ഞ കളിയിൽ നിന്ന് ചില മാറ്റങ്ങളോടെയാണ് ഇന്ത്യൻ ടീം ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്. രോഹിത്തിനൊപ്പം ഋതുരാജ് ഗെയ്ക്‌വാദ് ഇന്നിംഗ്‌സ് തുറക്കാനെത്തുന്നതോടെ ഇഷാന്‍ കിഷന്‍ മധ്യനിരയിലേക്കിറങ്ങും. കോലിക്ക് പകമെത്തുക കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പുതിയ നായകന്‍ ശ്രേയസ് അയ്യറായിരിക്കും. ഈ വര്‍ഷത്തെ ട്വന്റി 20 ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യ, ടീമില്‍ മറ്റ് പരീക്ഷണങ്ങളും നടത്തിയേക്കും.
വെങ്കടേഷ് അയ്യര്‍ക്ക് പകരം ദീപക് ഹൂഡയും ദീപക് ചഹറിന് പകരം ഷാര്‍ദുല്‍ ഠാക്കൂറും ഭുവനേശ്വര്‍ കുമാറിന് പകരം ആവേശ് ഖാനും യുസ്‌വേന്ദ്ര ചഹലിന് പകരം കുല്‍ദീപ് യാദവും പരിഗണനയിലുണ്ട്. വിന്‍ഡീസ് ടീമില്‍ മാറ്റത്തിന് സാധ്യതയില്ല. ബാറ്റ്സ്മാൻമാരുടെ മങ്ങിയ പ്രകടനമാണ് കരീബിയന്‍ ടീമിന്റെ പ്രതിസന്ധി.
Read More: റിവേഴ്‌സ് ഗിയറിലോടുന്ന പ്രായമാണോയെന്ന് ചോദ്യം; വൈറലായി ദുൽഖറിന്റെ മറുപടി
വിന്‍ഡീസിനെതിരായ പരമ്പരയ്ക്ക് ശേഷം ശ്രീലങ്കയ്‌ക്കെതിരായ ടി 20 പരമ്പരയാണ് ഇന്ത്യ കളിക്കുക. ഇതിനുള്ള ടീം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വിരാട് കോലിക്കും ഋഷഭ് പന്തിനും വിശ്രമം അനുവദിച്ചപ്പോള്‍ സഞ്ജു സാംസണ്‍, രവീന്ദ്ര ജഡേജ എന്നിവരെ ടീമിലേക്ക് തിരിച്ചുവിളിച്ചു. രോഹിത് ശര്‍മ നായകനാകുന്ന ടീമില്‍ ജസ്പ്രീത് ബുമ്രയാണ് വൈസ് ക്യാപ്റ്റന്‍. നേരത്തെ പ്രഖ്യാപിച്ച മത്സരങ്ങളുടെ വേദിയിലും ബിസിസിഐ മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ ഷെഡ്യൂള്‍ അനുസരിച്ച് ടി 20 പരമ്പരയിലെ ആദ്യ മത്സരം ലഖ്‌നൗവിലും രണ്ടാമത്തെയും മൂന്നാമത്തെയും മത്സരങ്ങള്‍ ധര്‍മശാലയിലുമാകും നടക്കുക.
Story Highlights: India-West Indies 3rd T20 match