വിക്രമിനെ കാണാനെത്തിയ സേതുരാമയ്യർ ; സിബിഐ അഞ്ചാം ഭാഗത്തിൽ ജഗതി ശ്രീകുമാറും, ശ്രദ്ധനേടി ചിത്രങ്ങൾ
സിനിമ ആസ്വാദകർ ഇരുകൈകളും നീട്ടി സ്വീകരിച്ചതാണ് മമ്മൂട്ടിയുടെ അന്വേഷണാത്മക ചിത്രങ്ങൾ. അത്തരത്തിൽ ഏറെ പ്രേക്ഷക പ്രീതിനേടിയതാണ് സിബിഐ സീരീസ്. ചിത്രത്തിന്റെ അഞ്ചാം ഭാഗം എത്തുന്നുവെന്നറിഞ്ഞതുമുതൽ ആകാംക്ഷയിലാണ് ആരാധകർ. സിബിഐ 5 ദ ബ്രെയ്ൻ എന്ന് പേരിട്ടിരിക്കുന്ന ഭാഗത്തിൽ മമ്മൂട്ടിക്കൊപ്പം ജഗതി ശ്രീകുമാർ കൂടി ഉണ്ടാകുമോ എന്നത് ചിത്രം പ്രഖ്യാപിച്ചതുമുതൽ ഉയർന്നുകേട്ട ചോദ്യമാണ്. സിബിഐ സീരീസിൽ വിക്രം എന്ന ഇൻവെസ്റ്റിഗേഷൻ ഓഫീസറുടെ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് ജഗതി ശ്രീകുമാർ ആയിരുന്നു. എന്നാൽ വാഹനാപകടത്തെത്തുടർന്ന് സിനിമ മേഖലയിൽ നിന്നും വർഷങ്ങളായി വിട്ടുനിൽക്കുന്ന താരം ഈ ചിത്രത്തിൽ ഉണ്ടാകുമോ എന്നതായിരുന്നു ആരാധകരുടെ ആശങ്ക, എന്നാൽ ചിത്രത്തിൽ താരം ഉണ്ടാകും എന്ന തരത്തിലും റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ ജഗതിയും ജോയിൻ ചെയ്ത ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ മധു.
‘ജഗതി ശ്രീകുമാർ സിബിഐ ടീമിൽ ചേരുന്നു… എന്റെ വിക്രമിനെ സ്വാഗതം ചെയ്തതിൽ സന്തോഷം’, എന്നാണ് ഫോട്ടോയോടൊപ്പം സംവിധായകൻ കുറിച്ചത്. സിബിഐ യുടെ ഇൻവെസ്റ്റിഗേഷൻ ടീമിലുണ്ടായിരുന്ന ജഗതിയെ ഈ ചിത്രത്തിലും വേണമെന്ന് മമ്മൂട്ടി ആവശ്യപ്പട്ടുവെന്നും അതിനാൽ ജഗതിയുടെ വീട്ടിൽ വെച്ച് ജഗതിയെ ഉൾപ്പെടുത്തി ചെറിയൊരു ഭാഗം ചിത്രീകരിക്കുമെന്നുമാണ് നേരത്തെ വന്ന റിപ്പോർട്ടുകൾ.
സംവിധായകന് കെ മധു, തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി, നിര്‍മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്, മമ്മൂട്ടി എന്നിവരുടെ കൂട്ടുകെട്ട് വീണ്ടും ആവർത്തിക്കുന്നത് കാത്തിരുന്ന പ്രേക്ഷകർക്ക് കൂടുതൽ ആവേശം പകരുന്നതാണ് വർഷങ്ങൾക്ക് ശേഷമുള്ള ജഗതിയുടെ തിരിച്ചുവരവ്. അതേസമയം അപകടത്തിന് ശേഷം സിനിമയിൽ നിന്നും വിട്ട് നിൽക്കുന്ന താരം അടുത്തിടെ ഒരു പരസ്യചിത്രത്തിൽ അഭിനയിച്ചിരുന്നു. 2012 മാര്‍ച്ചില്‍ മലപ്പുറം തേഞ്ഞിപ്പാലത്ത് വച്ചുണ്ടായ വാഹനാപകടത്തെ തുടര്‍ന്നാണ് ജഗതി അഭിനയരംഗത്തുനിന്ന് പിന്‍വാങ്ങിയത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജഗതി വര്‍ഷങ്ങള്‍ നീണ്ട ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്. അതേസമയം മലയാള സിനിമയിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരത്തെ വീണ്ടും വെള്ളിത്തിരയിൽ കാണാനാകുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം.
Story highlights Jagathy Sreekumar Joins with Cbi Team