ത്രില്ലർ ചിത്രവുമായി ജിസ് ജോയ്, ആസിഫ് അലിക്കൊപ്പം ഇന്നലെ വരെ
മലയാളികൾക്ക് സുപരിചിതനാണ് ജിസ് ജോയ്യും അദ്ദേഹത്തിന്റെ ചിത്രങ്ങളും. ഇപ്പോഴിതാ ത്രില്ലർ മൂഡിൽ എന്ന് കരുതുന്ന ജിസ് ജോയ് ചിത്രത്തിന്റെ വിശേഷങ്ങളാണ് പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നത്. ഇന്നലെ വരെ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആസിഫ് അലിയാണ് നായകവേഷത്തിലെത്തുന്നത്. താരത്തിനൊപ്പം ആന്റണി വർഗീസ്, നിമിഷ സജയൻ എന്നിവരും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ ഏറെ ശ്രദ്ധനേടുകയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ. ആസിഫ് അലി, നിമിഷ സജയൻ, ആന്റണി വർഗീസ് എന്നിവർ തന്നെയാണ് പോസ്റ്ററിലെയും മുഖ്യാകർഷണം.
ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റേതാണ് ഇന്നലെ വരെയുടെ കഥ. ബാഹുൽ രമേശ് ക്യാമറയും രതീഷ് രാജ് എഡിറ്റിങ്ങും നിർവഹിക്കുന്നു. ഫോർ മ്യൂസിക്സ് ആണ് പശ്ചാത്തലസംഗീതം നിർവഹിക്കുന്നത്. സെൻട്രൽ അഡ്വർട്ടൈസിങ് അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് മാത്യു ജോർജ് ആണ്.
Read also: എന്റെ പൊന്ന് മാമച്ചാ ഇവര് പൊളിയാണ്…മിമിക്രി കോമ്പറ്റീഷനുമായി വേദിയിൽ എത്തിയ കുരുന്നുകൾ
അതേസമയം നിരവധി ചിത്രങ്ങളുമായി തിരക്കുള്ള താരമാണ് ആസിഫ് അലി. കുഞ്ഞേൽദോ, എല്ലാം ശരിയാകും എന്നിവയാണ് താരത്തിന്റേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയത്. സിബി മലയിൽ സംവിധാനം ചെയ്യുന്ന കൊത്ത്, ജീത്തു ജോസഫിന്റെ കൂമൻ തുടങ്ങി നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.
Story highlights: Jis Joy to reunite with Asif Ali for a thriller Innale vare