എന്റെ പൊന്ന് മാമച്ചാ ഇവര് പൊളിയാണ്…മിമിക്രി കോമ്പറ്റീഷനുമായി വേദിയിൽ എത്തിയ കുരുന്നുകൾ

February 5, 2022

വേദിയെ പൊട്ടിച്ചിരിപ്പിക്കുന്ന മിമിക്രിയുമായി എത്തുകയാണ് കണ്ണൂർ, തളിപ്പറമ്പിൽ നിന്നും രണ്ട് കുരുന്നുകൾ. നിരവധി കലാകാരന്മാരെ പരിചയപ്പെടുത്തുന്ന കോമഡി ഉത്സവേദി എന്നും സ്വപ്‌നമായിരുന്ന വൈഗയും വിനയും ഇത് രണ്ടാം തവണയാണ് ഈ വേദിയിൽ എത്തുന്നത്. മുൻപ് നഴ്‌സറിയിൽ പഠിക്കുമ്പോഴാണ് വൈഗകുട്ടി മിമിക്രിയുമായി ഈ വേദിയിൽ എത്തുന്നത്. അന്ന് രണ്ടാം ക്ലാസിലായിരുന്ന വിനയ് ഇന്ന് ആറാം ക്ലാസിലാണ്.

ഇപ്പോഴിതാ വിനയ് ഫോർട്ട്, അജു വർഗീസ്, എൻ എഫ് വർഗീസ് തുടങ്ങിയ താരങ്ങളെയാണ് ഈ കൊച്ചുമിടുക്കി വേദിയിൽ എത്തിച്ചത്. എന്നാൽ ചെമ്പൻ വിനോദ്, കെ ആർ ഗൗരിയമ്മ, കാവ്യാ മാധവൻ എന്നിവരെയാണ് വിനയ് തന്റെ ശബ്ദത്തിലൂടെ വേദിയിൽ അനുകരിച്ചത്. അതേസമയം കോമഡി ഉത്സവവേദിയിൽ ഉണ്ണി മുകുന്ദൻ, അജു വർഗീസ്, രമേശ് കോട്ടയം എന്നിവർ അതിഥികളായി എത്തിയപ്പോഴാണ് ഈ കുരുന്നുകൾ മിമിക്രി കോമ്പറ്റീഷനുമായി വേദിയിൽ എത്തിയത്.

Read also: ഇത് ഉണ്ണി മുകുന്ദൻ അല്ലെന്ന് ആരാ പറഞ്ഞത്; ആ വരവും നോട്ടവും മാത്രമല്ല ശബ്ദത്തിലും ഉണ്ണി മുകുന്ദൻ തന്നെ, വൈറൽ പെർഫോമൻസ്

കലാലോകത്തെ നിരവധി പ്രതിഭകളെ ലോകത്തിന് പരിചയപ്പെടുത്തുന്ന പരിപാടിയാണ് കോമഡി ഉത്സവം. ഇതിനോടകം ലോകം മുഴുവനുമുള്ള മലയാളി ഹൃദയങ്ങൾ കീഴടക്കിക്കഴിഞ്ഞു ഈ വേദി. അതിഥികളായി പ്രമുഖ താരങ്ങൾ എത്തുന്നതിനൊപ്പം മലയാളികളുടെ ഇഷ്ട താരങ്ങളായ ഗിന്നസ് പക്രു, കലാഭവൻ പ്രജോദ്, കലാഭവൻ ഷാജു എന്നിവരും വിധികർത്താക്കളായി വേദിയിൽ എത്താറുണ്ട്.

Story highlights: Kids perfomance at comedy utsavam