കണ്ണ് തുറക്കാത്ത ദൈവങ്ങളെ..,പാട്ട് വേദിയിൽ മറ്റൊരു മനോഹരനിമിഷം സമ്മാനിച്ച് അമൃതവർഷിണി
ചില പാട്ടുകൾ അങ്ങനെയാണ് ഒരിക്കൽ കേട്ടാൽ മതി അവ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലും..അത്തരത്തിൽ പാട്ട് പ്രേമികൾ മുഴുവൻ കേട്ടാസ്വാദിച്ച ഗാനങ്ങളിൽ ഒന്നാണ് കണ്ണ് തുറക്കാത്ത ദൈവങ്ങളെ… എന്ന ഗാനം. അഗ്നി പുത്രി എന്ന ചിത്രത്തിലേതാണ് ഈ ഗാനം. വയലാർ രാമവർമ്മയുടെ വരികൾക്ക് എം എസ് ബാബുരാജ് സംഗീതം നൽകിയ ഗാനം പി സുശീലയുടെ ശബ്ദത്തിലൂടെയാണ് മലയാളികൾ കേട്ടത്. ഇപ്പോഴിതാ ഈ അതിമനോഹരഗാനവുമായി എത്തുകയാണ് ടോപ് സിംഗറിലെ കൊച്ചുഗായിക അമൃത വർഷിണി.
ആലാപന മാധുര്യം കൊണ്ട് പാട്ട് വേദിയുടെ മനം കവർന്ന ഗായികയാണ് കോഴിക്കോടൻ സ്വദേശിയായ അമൃതവർഷിണി. പാട്ടുകൾ തിരഞ്ഞെടുക്കുന്നതിലെ വൈഭവം കൊണ്ടും സ്വരമാധുര്യം കൊണ്ടും ശ്രദ്ധിക്കപ്പെട്ട ഈ കുരുന്ന് ഇത്തവണയും അതിമനോഹരമായ ആലാപനം കൊണ്ട് ആരാധകരെ നേടിക്കഴിഞ്ഞു. പാട്ട് വേദിയിലെ ജഡ്ജസും കാഴ്‌ചക്കാരുമടക്കം നിറഞ്ഞ അഭിനന്ദനങ്ങളാണ് ഈ കുരുന്ന് ഗായികയ്ക്ക് നൽകുന്നത്.
മലയാളത്തിന് നിരവധി അപൂർവ സൃഷ്ടികൾ സമ്മാനിച്ച വയലാറും ബാബുരാജും ചേർന്ന് സംഗീതാസ്വാദകർക്ക് സമ്മാനിച്ച മറ്റൊരു അപൂർവ സമ്മാനമാണ് ഈ ഗാനം. കേൾക്കാൻ കൊതിക്കുന്ന നിരവധി സുന്ദരഗാനങ്ങൾ സമ്മാനിക്കുന്ന പാട്ട് വേദിയിൽ മറ്റൊരു മനോഹര നിമിഷമായിരുന്നു ഈ കുരുന്ന് സമ്മാനിച്ചത്.
പാട്ടിനെ ഹൃദയത്തിലേറ്റിയ നിരവധി കുട്ടി പ്രതിഭകൾ മാറ്റുരയ്ക്കുന്ന വേദിയാണ് ടോപ് സിംഗർ. അതിശയിപ്പിക്കുന്ന ആലാപനത്തിനൊപ്പം കിളികൊഞ്ചലുകളും കുട്ടിവർത്തമാനങ്ങളുമായി എത്തുന്ന കുരുന്നുകളെ ഇതിനോടകം മലയാളികളും നെഞ്ചേറ്റിയതാണ്. ഗായകരും സംഗീതസംവിധായകരും വിധികർത്താക്കളായി എത്തുന്ന പരുപാടിയിൽ അതിഥികളായി സിനിമാതാരങ്ങളും പാട്ട് ലോകത്തെ പ്രതിഭകളുമൊക്കെ എത്താറുണ്ട്.
Story highlights; Kannu thurakaththa daivangale song