‘കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്’ ഫെബ്രുവരി 4 ന് പ്രേക്ഷകരിലേക്ക്; തിയേറ്റർ റിലീസ് ഉറപ്പിച്ച് ചിത്രം

February 1, 2022

കൊവിഡ് മൂലം റിലീസ് മാറ്റിവെച്ച കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് എന്ന ചിത്രത്തിന്റെ പുതിയ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ചിത്രം ഫെബ്രുവരി 4 ന് റിലീസ് ചെയ്യും. ജനുവരി 28നായിരുന്നു ചിത്രത്തിന്റെ റിലീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ചിത്രത്തിന്റെ റിലീസ് നീളുകയായിരുന്നു.

ഫസ്റ്റ് പേജ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മോനു പഴേടത്ത് നിര്‍മ്മിച്ച് ശരത് ജി. മോഹനാണ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഫാമിലി-ക്രൈം ത്രില്ലര്‍ എന്ന ലേബലിലാണ് കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് ആരാധകര്‍ക്ക് മുന്നിലെത്തുന്നത്.

ചിത്രത്തിലെ നായക കഥാപാത്രമായ രൂപേഷ് രാഘവന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന പോലെ തന്നെ മൂന്ന് ഘട്ടങ്ങളിലൂടെ കടന്നുപോകുന്നുണ്ടെന്നും അങ്ങിനെയാണ് കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് എന്ന പേര് ചിത്രത്തിന് നൽകിയിരിക്കുന്നത്.

ഒരു ഫാമിലി ത്രില്ലർ ആണ് ചിത്രം. ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് സൗഹൃദത്തിനും പ്രണയത്തിനും ഹാസ്യത്തിനുമൊക്കെ ഇടം നല്‍കുമ്പോഴും ചിത്രം ത്രില്ലര്‍ തന്നെയായിരിക്കും. ധീരജ് ഡെന്നി കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രത്തിന്റെ രചന സംവിധായകന്‍ തന്നെയാണ് നിര്‍വഹിക്കന്നത്.

ആദ്യാ പ്രസാദാണ് ചിത്രത്തിലെ നായിക. ഇന്ദ്രന്‍സ്, നന്ദു, ജോയി മാത്യു, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, വിജയ കുമാര്‍, റോണി ഡേവിഡ്, എല്‍ദോ മാത്യു, അല്‍ത്താഫ് സലീം, അനീഷ് ഗോപാല്‍, വിഷ്ണു പുരുഷന്‍, അബു സലിം, അപ്പാ ഹാജാ, കൊച്ചു പ്രേമന്‍, സുനില്‍ സുഖദ, നാരായണന്‍ കുട്ടി, ബിജുക്കുട്ടന്‍, ബാലാജി, ദിനേശ് പണിക്കര്‍, ബോബന്‍ സാമുവേല്‍, ബിനു അടിമാലി, ഉല്ലാസ് പന്തളം, ഷൈജു അടിമാലി, കണ്ണന്‍ സാഗര്‍, പ്രസാദ് മുഹമ്മ, ഷിന്‍സ്, സന്തോഷ്, കോട്ടയം പദ്മന്‍, ശ്രീലക്ഷ്മി, കുളപ്പുള്ളി ലീല, സേതുലക്ഷ്മി അമ്മ, മോളി കണ്ണമാലി, ദേവകിയമ്മ, രശ്മി ബോബന്‍, ഷൈനി സാറാ, ആര്യാ മണികണ്ഠന്‍, അമ്പിളി നിലമ്പൂര്‍ തുടങ്ങി നീണ്ടൊരു താരനിര തന്നെ അണി നിരക്കുന്നുണ്ട്.

രഞ്ജിന്‍ രാജാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. റഫീഖ് അഹമ്മദ്, ബി. കെ. ഹരിനാരായണന്‍, അജീഷ് ദാസന്‍, ശരത് ജി. മോഹന്‍ തുടങ്ങിയവര്‍ ചിത്രത്തിനായി വരികളെഴുതിയിട്ടുണ്ട്. ഉണ്ണിമേനോന്‍, കെ എസ് ഹരിശങ്കര്‍, കണ്ണൂര്‍ ഷരീഫ്, സിയ ഉള്‍ ഹഖ്, രഞ്ജിന്‍ രാജ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

Read Also: ലോകതാരമാക്കിയതിൽ ഹോക്കി ആരാധകർക്ക് നന്ദി; ഇന്ത്യൻ ഹോക്കിക്കിത് അഭിമാനനിമിഷമെന്ന് ഒളിമ്പ്യൻ പി.ആർ.ശ്രീജേഷ്

പ്രശാന്ത് കൃഷ്ണയാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. റെക്സണ്‍ ജോസഫാണ് ചിത്രത്തിന്റെ എഡിറ്റര്‍. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

Story highlights- karnan napoleon bhagat singh release date announced