എന്റെ പൊന്ന് മാമച്ചാ ഇവര് പൊളിയാണ്…മിമിക്രി കോമ്പറ്റീഷനുമായി വേദിയിൽ എത്തിയ കുരുന്നുകൾ
വേദിയെ പൊട്ടിച്ചിരിപ്പിക്കുന്ന മിമിക്രിയുമായി എത്തുകയാണ് കണ്ണൂർ, തളിപ്പറമ്പിൽ നിന്നും രണ്ട് കുരുന്നുകൾ. നിരവധി കലാകാരന്മാരെ പരിചയപ്പെടുത്തുന്ന കോമഡി ഉത്സവേദി എന്നും സ്വപ്നമായിരുന്ന വൈഗയും വിനയും ഇത് രണ്ടാം തവണയാണ് ഈ വേദിയിൽ എത്തുന്നത്. മുൻപ് നഴ്സറിയിൽ പഠിക്കുമ്പോഴാണ് വൈഗകുട്ടി മിമിക്രിയുമായി ഈ വേദിയിൽ എത്തുന്നത്. അന്ന് രണ്ടാം ക്ലാസിലായിരുന്ന വിനയ് ഇന്ന് ആറാം ക്ലാസിലാണ്.
ഇപ്പോഴിതാ വിനയ് ഫോർട്ട്, അജു വർഗീസ്, എൻ എഫ് വർഗീസ് തുടങ്ങിയ താരങ്ങളെയാണ് ഈ കൊച്ചുമിടുക്കി വേദിയിൽ എത്തിച്ചത്. എന്നാൽ ചെമ്പൻ വിനോദ്, കെ ആർ ഗൗരിയമ്മ, കാവ്യാ മാധവൻ എന്നിവരെയാണ് വിനയ് തന്റെ ശബ്ദത്തിലൂടെ വേദിയിൽ അനുകരിച്ചത്. അതേസമയം കോമഡി ഉത്സവവേദിയിൽ ഉണ്ണി മുകുന്ദൻ, അജു വർഗീസ്, രമേശ് കോട്ടയം എന്നിവർ അതിഥികളായി എത്തിയപ്പോഴാണ് ഈ കുരുന്നുകൾ മിമിക്രി കോമ്പറ്റീഷനുമായി വേദിയിൽ എത്തിയത്.
കലാലോകത്തെ നിരവധി പ്രതിഭകളെ ലോകത്തിന് പരിചയപ്പെടുത്തുന്ന പരിപാടിയാണ് കോമഡി ഉത്സവം. ഇതിനോടകം ലോകം മുഴുവനുമുള്ള മലയാളി ഹൃദയങ്ങൾ കീഴടക്കിക്കഴിഞ്ഞു ഈ വേദി. അതിഥികളായി പ്രമുഖ താരങ്ങൾ എത്തുന്നതിനൊപ്പം മലയാളികളുടെ ഇഷ്ട താരങ്ങളായ ഗിന്നസ് പക്രു, കലാഭവൻ പ്രജോദ്, കലാഭവൻ ഷാജു എന്നിവരും വിധികർത്താക്കളായി വേദിയിൽ എത്താറുണ്ട്.
Story highlights: Kids perfomance at comedy utsavam