പണ്ടേ ഇവർ മുത്താണെന്നേ..’; മെമ്പര്‍ രമേശനി’ല്‍ വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനം പ്രേക്ഷകരിലേക്ക്

February 16, 2022

നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേര്‍ന്ന് രചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രം മെമ്പര്‍ രമേശനിലെ പുതിയ ഗാനം പുറത്തിറങ്ങി. മലയാളത്തിന്റെ പ്രിയഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ ആലപിച്ച ഗാനമാണിത്.

ലോകം ഉരുണ്ടോടും, എന്ന് തുടങ്ങുന്ന ഗാനം എഴുതിയിരിക്കുന്നത് ശബരീഷാണ്. അര്‍ജുന്‍ അശോകന്‍ നായകനാകുന്ന ചിത്രത്തിലെ ആദ്യ ഗാനമായ ‘അലരെ..’ എന്ന ഗാനവും ഹിറ്റായി മാറിയിരുന്നു.കൈലാസ് മേനോൻ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ബോബന്‍ & മോളി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ഈ ചിത്രം നിര്‍മ്മിക്കുന്നത് ബോബന്‍, മോളി എന്നിവരാണ്.

ഫെബ്രുവരി 25 മുതലാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. ബോബന്‍&മോളി എന്റര്‍റ്റൈന്‍മെന്റ്‌സിന്റെ ബാനറില്‍ ബോബനും മോളിയും നിര്‍മ്മിക്കുന്ന ചിത്രം നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേര്‍ന്ന് രചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്നത്.

ഗായത്രി അശോകാണ് ചിത്രത്തിലെ നായിക. ചെമ്പന്‍ വിനോദ്, സാബുമോന്‍ അബ്ദുസമദ്, ശബരീഷ് വര്‍മ്മ, രഞ്ജി പണിക്കര്‍ , ഇന്ദ്രന്‍സ്, മമ്മുക്കോയ, സാജു കൊടിയന്‍, ജോണി ആന്റണി,ബിനു അടിമാലി അനൂപ് (ഗുലുമാല്‍ ) മെബിന്‍ ബോബന്‍, അഭിമന്യു, ശാരിക ഗീതുസ്, സ്മിനു സിജോ, സിനി അബ്രഹാം ,സജാദ് ബ്രൈറ്റ് ,കല തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Read Also:ഹൃദയം കവർന്ന് മനോഹരമായൊരു മെലഡി-ഉപചാരപൂർവം ഗുണ്ട ജയനിലെ ഗാനം

എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍: ജോഷി തോമസ് പള്ളിക്കല്‍. ഛായഗ്രാഹകന്‍: എല്‍ദോ ഐസക്ക്, സംഗീതം: കൈലാസ് മേനോന്‍ എഡിറ്റിങ്ങ്: ദീപു ജോസഫ്, ക്രിയേറ്റീവ് അഡ്മിനിസ്‌ട്രേറ്റര്‍: ഗോകുല്‍നാഥ്.ജി. കോസ്റ്റ്യൂം: മെല്‍വി, ആര്‍ട്ട്: പ്രദീപ്.എം.വി, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സുനില്‍ കാര്യാട്ടുക്കര, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജോബ് ജോര്‍ജ്ജ്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

Story highlights- Lokam Lyric Video Member Rameshan 9aam Ward