സ്നേഹത്തിന് മുന്നിൽ ഉയരവും തടസ്സമായില്ല; ഹൃദയംതൊട്ട് 19 കാരനെ പ്രണയിച്ച 32 കാരിയുടെ പ്രണയകഥ

February 13, 2022

പ്രണയം അതിമനോഹരമാണ്, അതുകൊണ്ടുതന്നെ ആത്മാർത്ഥമായ പ്രണയത്തെ തടസപ്പെടുത്താൻ മറ്റൊന്നിനും കഴിയുകയുമില്ല, ഇപ്പോഴിതാ പ്രണയത്തിന് മുന്നിൽ പ്രായമോ, നിറമോ, ഉയരമോ ഒന്നും തടസമാകാത്ത രണ്ടു പേരാണ് സോഷ്യൽ ഇടങ്ങളുടെ മുഴുവൻ കൈയടി നേടുന്നത്. ലോകത്തിലെ ഏറ്റവും ചെറിയ സ്ട്രിപ്പറായ സാസി കാസിയും അവളുടെ സുഹൃത്ത് ബ്ലെയ്ക്കുമാണ് വാർത്തകളിൽ ഇടംനേടുന്ന പ്രണയിനികൾ.

ബ്ലെയ്ക്കിന് പ്രായം വെറും പത്തൊൻപത്, എന്നാൽ അദ്ദേഹത്തിന്റെ പ്രണയിനിയുടെ പ്രായം 32. ഉയരക്കുറവിന്റെ പേരിൽ ലോകശ്രദ്ധ നേടിയ സ്ട്രിപ്പറാണ് സാസി, രണ്ടടി പത്ത് ഇഞ്ചാണ് സാസിയുടെ ഉയരം. ബ്ലെയ്ക്കിന്റെ ഉയരമാകട്ടെ അഞ്ചടി ഏഴ് ഇഞ്ചാണ്. എന്നാൽ തങ്ങളുടെ സ്നഹിതത്തിന് മുന്നിൽ ഈ ഉയരവും പ്രായവുമൊന്നും ഒരു തടസവുമല്ല എന്ന് പറയുകയാണ് ബ്ലെയ്ക്കും സാസിയും.

Read also: ഡൗൺ സിൻഡ്രമുള്ള കുഞ്ഞിനെ കൂടെയുള്ളവർ ഒറ്റപ്പെടുത്തി, ലോകത്തിന് മാതൃകയായി കുരുന്നിന്റെ കൈപിടിച്ച് സ്കൂളിലേക്കെത്തിയ പ്രസിഡന്റ്…

കാർട്ടിലേജ് ഹെയർ ഹൈപ്പോപ്ലാസിയ എന്ന രോഗാവസ്ഥയാണ് സാസിയ്ക്ക്, കുട്ടിയായിരിക്കുമ്പോൾ തന്നെ അവളിൽ ഈ രോഗം കണ്ടെത്തിയിരുന്നു. എന്നാൽ ഈ രോഗം പൂർണമായും ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ അവളിൽ ചെറുപ്പം മുതലേ ഇതിന്റെ ബുദ്ധിമുട്ടുകളും കണ്ടിരുന്നു. ഉയരക്കുറവാണ് ഈ രോഗത്തിന്റെ ഏറ്റവും ബുദ്ധിമുട്ടുള്ള അവസ്ഥ. അതിനൊപ്പം അസാധാരണമാം വിധം വഴക്കമുള്ള സന്ധികൾ ആയിരിക്കും ഇത്തരക്കാർക്ക്. എങ്കിലും ശാരീരികമായ ഈ ബുദ്ധിമുട്ടുകൾ ഒഴിച്ചാൽ മറ്റ് ബുദ്ധിമുട്ടുകളൊന്നും സാസിയ്ക്ക് ഇല്ല. അതേസമയം സാസിയുടെ ഈ അവസ്ഥയെ പൂർണമായും അറിഞ്ഞശേഷമാണ് ബ്ലെയ്ക്ക് അവളുമായി പ്രണയത്തിലായത്. രൂപത്തിൽ ചെറുതാണെങ്കിലും അവൾ അതിമനോഹരമായ ഒരു ഹൃദയത്തിന്റെ ഉടമയാണെന്നും താൻ അവളെ വളരെയധികം സ്നേഹിക്കുന്നുവെന്നുമാണ് ബ്ലെയ്ക്ക് പറയുന്നത്.

Story highlights: Love story of worlds smallest stripper sasi