മമ്മൂട്ടിക്കൊപ്പം പാർവതി തിരുവോത്ത്; ‘പുഴു’ പ്രേക്ഷകരിലേക്ക്
മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി പ്രധാന കഥാപാത്രമാകുന്ന ഏറ്റവും പുതിയ ചിത്രമാണ് പുഴു. നവാഗതയായ റത്തിനായാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിക്കൊപ്പം പാർവതി തിരുവോത്ത് നായികയാകുന്ന ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. സോണി ലിവില്‍ ആയിരിക്കും ചിത്രം റിലീസ് ചെയ്യുക. ക്രൈം ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിന് യു സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.
സിന് സില് സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ്ജാണ് ചിത്രത്തിന്റെ നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. ഹര്‍ഷാദ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ മമ്മൂട്ടി ചിത്രം ഉണ്ടയ്ക്ക് ശേഷം ഹര്‍ഷാദ് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം എന്ന പ്രത്യേകതയും പുഴുവിനുണ്ട്.
Read also: കേരളക്കര കാത്തിരുന്ന ആ വാർത്തയെത്തി… മലമുകളിൽ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്തി
നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മേനോന് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. തേനി ഈശ്വാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലുളള മമ്മൂട്ടിയുടെ ക്യാരക്ടർ പോസ്റ്ററും ചിത്രത്തിന്റേതായി അടുത്തിടെ പുറത്തുവന്ന ടീസറും ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടിയിരുന്നു.
അതേസമയം സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണത്തിലാണ് മമ്മൂട്ടി ഇപ്പോൾ. വൺ ആണ് മമ്മൂട്ടിയുടേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയ ചിത്രം. സിനിമയിൽ മുഖ്യമന്ത്രി കടക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. അതേസമയം നന്‍പകല്‍ നേരത്ത് മയക്കം, ഭീഷ്മപർവം എന്നീ ചിത്രങ്ങളാണ് മമ്മൂക്കയുടേതായി റിലീസ് കാത്തിരിക്കുന്ന ചിത്രങ്ങൾ.
Story highlights: Mammootty joins with Parvathy for film puzhu