കേരളക്കര കാത്തിരുന്ന ആ വാർത്തയെത്തി… മലമുകളിൽ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്തി

February 9, 2022

കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി കേരളക്കര ഉറ്റുനോക്കികൊണ്ടിരുന്നത് മലമുകളിൽ കുടുങ്ങിയ ബാബു എന്ന യുവാവിലേക്കായിരുന്നു. ഇപ്പോഴിതാ കേരളക്കര കാത്തിരുന്ന ആ വാർത്തയെത്തി, മലമുകളിൽ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്തി. ഏറെ ശ്രമങ്ങൾക്ക് ശേഷം ഇന്ത്യൻ കരസേനയുടെ നേതൃത്വത്തിൽ നടന്ന അസാമാന്യ രക്ഷാകരദൗത്യത്തിലൂടെ യുവാവിനെ രക്ഷപ്പെടുത്തിയത്. കേണൽ ശേഖർ അത്രിയാണ് രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയത്.

അതേസമയം കഴിഞ്ഞ 45 മണിക്കൂറുകളായി ചെറാട് മലയിൽ വെള്ളവും ഭക്ഷണവുമില്ലാതെ കുടുങ്ങിക്കിടക്കുകയായിരുന്നു ബാബു. ബാബുവിന് സമീപം ആദ്യം എത്തിയപ്പോൾ സൈന്യം ഭക്ഷണവും വെള്ളവും നൽക്കുകയായിരുന്നു. സുരക്ഷാ ബെൽറ്റും കയറും ഉപയോഗിച്ചാണ് ബാബുവിനെ മലമുകളിൽ നിന്നും സൈന്യം രക്ഷിച്ചത്.

അതേസമയം അവിടെ രക്ഷാപ്രവർത്തകർക്ക് എത്താനോ വെള്ളമോ ഭക്ഷണമോ നൽകാനോ പോലും കഴിയാതിരുന്ന ഇടത്തിൽ നിന്നുമാണ് സൈന്യം ബിബുവിനെ അതിസാഹസികമായി സൈന്യം രക്ഷിച്ചത്. യന്ത്രങ്ങൾക്ക് പോലും എത്തിപ്പെടാൻ സാധിക്കാത്ത വിധത്തിൽ ഏറെ പ്രയാസകരമായിരുന്നു ദൗത്യം.

രക്ഷാപ്രവർത്തനത്തിന്റെ മണിക്കൂറുകളിൽ ബാബു പ്രകടിപ്പിച്ച ധൈര്യവും സമാനതകളില്ലാത്തതായിരുന്നു. വെള്ളമോ ഭക്ഷണമോ ഇല്ലാതെ രണ്ട് ദിവസത്തിലേറെയാണ് ബാബു മലയിടുക്കിലിരുന്നത്. എന്നാൽ പൊത്തിൽ അകപ്പട്ടുപോയപ്പോഴും മനോധൈര്യം കൈവിടാതെ താൻ അപകടത്തിലാണെന്ന് ലോകത്തെ അറിയിച്ചതോടെയാണ് യുവാവിനെ രക്ഷിക്കാനായി അധികൃതർ എത്തിയത്.

Story highlights: Indian Army rescues trapped Kerala trekker babu