‘മമ്മൂക്കയെ കണ്ടപ്പോൾ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റിയില്ല’; സ്വപ്നം സഫലമായ നിമിഷത്തെക്കുറിച്ച് കുഞ്ഞാരാധകൻ

February 7, 2022

ലോകമെമ്പാടും ആരാധകരുള്ള താരമാണ് ചലച്ചിത്രതാരം മുമ്മൂട്ടി. ഇഷ്ടതാരത്തെ ഒന്ന് നേരിട്ട് കാണാൻ ആഗ്രഹിക്കാത്ത മലയാളികളും ഉണ്ടാവില്ല, ഇപ്പോഴിതാ തന്റെ പ്രിയതാരത്തെ അടുത്ത് കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഒരു കുട്ടി മമ്മൂക്ക ആരാധകർ. അക്ബർ എന്ന അക്കുവാണ് മമ്മൂട്ടിയെ കണ്ട നിമിഷത്തെക്കുറിച്ച് സോഷ്യൽ ഇടങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ തോളിൽ കെട്ടിപ്പിടിച്ച് നിൽക്കുന്ന ഈ കുരുന്നിന്റെ ചിത്രവും ഇതിനോടകം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.

‘ദുബായ് 2020 എക്സ്പോയിലെ സ്വപ്ന സാഫല്യ നിമിഷം, എക്കാലത്തെയും പ്രിയപ്പെട്ട അഭിനേതാവ്, റോൾ മോഡൽ, സൂപ്പർ ഹീറോ മമ്മൂട്ടി, മമ്മൂക്ക സിനിമയിലെക്കാളും ഗ്ലാമർ നേരില്‍ കാണാനാണ്…വിചാരിക്കാണ്ട് കണ്ടപ്പൊള്‍ ദുബായില്‍ വന്നതിനെക്കാള്‍ സന്തോഷം. ഇത് ശരിക്കും കണ്ടതാണോ എന്ന് എനിക്ക് തിരിയുന്നില്ല. മമ്മൂട്ടിയെ കണ്ടപ്പോൾ എനിക്ക് ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റിയില്ല…. ഇങ്ങനെ ഫോട്ടോ എടുക്കാന്‍ ചാൻസ് തന്ന മമ്മൂക്കയ്ക്ക് ഒരായിരമായിരം നന്ദി’ അക്കു കുറിച്ചു.

Read also: അതിസാഹസീക വിനോദങ്ങൾ ആവർത്തിക്കരുത്, ഐസ് തടാകത്തിലൂടെ നീന്തിക്കയറിയ യുവാവ് പറയുന്നത്…

ഭീഷ്മപർവമാണ് മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. ബിഗ് ബി യ്ക്ക് ശേഷം മമ്മൂട്ടി- അമൽ നീരദ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ഭീഷ്മപർവം. ചിത്രത്തിൽ മുടി നീട്ടി വളർത്തിയ രൂപത്തിലാണ് മമ്മൂട്ടി. സിബിഐ യുടെ അഞ്ചാം ഭാഗമാണ് ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന മമ്മൂട്ടി ചിത്രം. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് മമ്മൂട്ടിയ്ക്ക് കൊവിഡ് പോസിറ്റീവ് ആയത്.

Story highlights:Mammootty with fan boy viral image