78 ടെസ്റ്റുകൾ നടത്തിയിട്ടും പോസിറ്റീവ്-പതിനാലുമാസമായി കൊവിഡ് ബാധിതൻ; വേറിട്ടൊരു റെക്കോർഡ്

കൊവിഡ് വിവിധ തരത്തിലുള്ള ബുദ്ധിമുട്ടുകളാണ് ആളുകൾക്ക് സമ്മാനിക്കുന്നത്. എന്നാൽ രോഗാവസ്ഥയിലും വേറിട്ടൊരു റെക്കോർഡ് നേടിയിരിക്കുകയാണ് തുർക്കിയിൽ നിന്നുള്ള ഒരു വ്യക്തി. തുടർച്ചയായി 14 മാസം കൊവിഡ് പോസിറ്റീവ് ടെസ്റ്റ് നടത്തിയതിന്റെ റെക്കോർഡ് ആണ് ഇദ്ദേഹം സ്ഥാപിച്ചിരിക്കുന്നത്.
56 കാരനായ മുസാഫർ കയാസൻ 2020 ൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചപ്പോൾ ലുക്കീമിയ രോഗവും ബാധിച്ചിരുന്നു. അന്നുമുതൽ, അദ്ദേഹം മിക്കവാറും എല്ലാ മാസവും ആശുപത്രിയിൽ ചികിത്സയ്ക്കായി പോകേണ്ടിവന്നിരുന്നു. അപ്പോഴെല്ലാം ടെസ്റ്റിൽ പോസറ്റീവ് ആകുകയും ചെയ്തു. മൂന്ന് മാസമോ അതിൽ കൂടുതലോ കാലയളവിൽ രോഗമുക്തനാകാൻ കഴിയാത്തതിനാൽ വാക്സിനേഷനും അദ്ദേഹം അർഹനായില്ല.
തുർക്കിയിലെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, എല്ലാ കൊവിഡ് പോസിറ്റീവ് രോഗികളും വാക്സിൻ ലഭിക്കുന്നതിന് പൂർണ്ണമായും അസുഖം ഭേദമാകാൻ കാത്തിരിക്കേണ്ടതുണ്ട്. ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചപ്പോൾ തന്നെ മുസാഫർ ആരോഗ്യം നഷ്‌ടമായ അവസ്ഥയിലായിരുന്നു. എന്നാൽ 78 ടെസ്റ്റുകൾക്ക് ശേഷം, അദ്ദേഹം ഇപ്പോഴും ആരോഗ്യത്തോടെയും തുടരുന്നത് ചികിൽസിക്കുന്നവർക്കും അത്ഭുതമാണ്. രോഗത്തെ തുടർന്ന് മുസാഫർ ഒമ്പത് മാസം ആശുപത്രിയിലും അഞ്ച് മാസം ഇസ്താംബൂളിലെ വീട്ടിലും ചെലവഴിച്ചു.
Read Also: അതിരന് ശേഷം ടീച്ചർ, വിവേക് ചിത്രത്തിൽ നായികാവേഷത്തിൽ അമല പോൾ
ആവർത്തിച്ചുള്ള അണുബാധ കാരണം കുടുംബമൊത്തും സമയം ചിലവിടാൻ ഇദ്ദേഹത്തിന് സാധിച്ചിട്ടില്ല.
തുർക്കിയിലെ ഏറ്റവും ദൈർഘ്യമേറിയ തുടർച്ചയായി കൊവിഡ് അണുബാധ ഉണ്ടായ വ്യക്തിയാണ് മുസാഫറെന്ന് ഡോക്ടർമാർ പറയുന്നു. ലുക്കീമിയ ബാധിച്ചതിൽ നിന്നുള്ള ദുർബലമായ പ്രതിരോധശേഷി ആകാം അദ്ദേഹത്തിന് തുടർച്ചയായി രോഗം ബാധിക്കാൻ കാരണം എന്ന് അവർ പറയുന്നു. ഇപ്പോഴും അദ്ദേഹം പോസിറ്റീവ് ആയി തുടരുകയാണ്.
Story highlights- man sets record for testing positive for covid 78 times