അതിരന് ശേഷം ടീച്ചർ, വിവേക് ചിത്രത്തിൽ നായികാവേഷത്തിൽ അമല പോൾ

February 16, 2022

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് അമലാ പോൾ. മലയാളത്തിന് പുറമെ തമിഴിലും കന്നഡയിലുമടക്കം തിരക്കുള്ള താരമായി മാറിയ താരത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് ഏറെ ശ്രദ്ധിക്കുന്നത്. അതിരന് ശേഷം വിവേക് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അമല പോൾ നായികാവേഷത്തിലെത്തുന്നത്. ടീച്ചർ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അധ്യാപികയുടെ വേഷത്തിലാണ് അമല പോൾ വേഷമിടുന്നത്. പിവി ഷാജി കുമാറും വിവേകും ചേർന്ന് തിരക്കഥ തയാറാക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചിരിക്കുകയാണ്.

അതേസമയം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയ അതിരൻ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമായിരുന്നു. ‘അതിരൻ’ എന്ന ചിത്രത്തിന് ശേഷം വിവേക് സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ടീച്ചര്‍’ സിനിമയിൽ ചെമ്പൻ വിനോദ് ജോസ്, ഹക്കീം ഷാജഹാൻ, പ്രശാന്ത് മുരളി, അനുമോൾ, മഞ്‍ജു പിള്ള, നന്ദു, ഹരീഷ് തേങ്ങല്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. അനു മൂത്തേടത്താണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

Read also: അന്ന് സ്വന്തം വീട് ജപ്തി ചെയ്യരുതെന്ന് പറഞ്ഞ് പോലീസിനെ തടഞ്ഞു; ഇന്ന് വെള്ളിത്തിരയിൽ നവ്യ നായർക്കൊപ്പം, ഇത് ആദിത്യന്റെ ജീവിതകഥ

അതേസമയം മലയാളത്തിൽ അത്ര സജീവമല്ലെങ്കിലും അന്യ ഭാഷകളിൽ തിരക്കുള്ള താരമാണ് അമല പോൾ. അമലാ പോള്‍ നായികയാകുന്ന ‘കാടവെര്‍’ എന്ന ചിത്രമാണ് ഇപ്പോൾ റിലീസിന് ഒരുങ്ങുന്നത്. ഫോറൻസിക് ത്രില്ലര്‍ ആയിട്ടാണ് ചിത്രം എത്തുന്നത്. പൊലീസ് സര്‍ജന്റെ വേഷത്തിലാണ് ചിത്രത്തിൽ താരം എത്തുന്നത് എന്നാണ് സൂചന. അനൂപ് പണിക്കറാണ് ചിത്രത്തിന്റെ സംവിധായകൻ. അമലാ പോള്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നതും. റിലീസിന് ഒരുങ്ങുന്ന മറ്റൊരു അമല പോൾ ചിത്രമാണ് ‘അതോ അന്ത പറവൈ പോല’. വിനോദ് കെ ആര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു അഡ്വഞ്ചര്‍ ത്രില്ലറാണ്.

Story highlights: Amala Paul film Teacher