അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡ് വലിച്ചെടുക്കാൻ യന്ത്രമരങ്ങളോ..? അത്ഭുതമാകാനൊരുങ്ങുന്ന കണ്ടെത്തൽ…
മലിനമായിക്കൊണ്ടിരിക്കുന്ന അന്തരീക്ഷത്തിൽ ജീവിക്കേണ്ടി വരുന്നവരാണ് നമ്മൾ. ഇത് പ്രകൃതിയ്ക്കും മനുഷ്യനും വലിയ രീതിയിലുള്ള വെല്ലുവിളിയും ഉയർത്തുന്നുണ്ട്. ഇപ്പോഴിതാ ഈ അന്തരീക്ഷമലിനീകരണത്തിന് മുഴുവൻ പരിഹാരം ആകും എന്ന രീതിയിൽ പ്രചരിപ്പിക്കപ്പെടുകയാണ് കാർബൺ ഡയോക്സൈഡ് വലിച്ചെടുക്കാൻ കഴിവുളള യന്ത്രമരങ്ങളെക്കുറിച്ചുള്ള കണ്ടുപിടുത്തങ്ങളും അവയെക്കുറിച്ചുള്ള വാർത്തകളും. അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ഈ കണ്ടുപിടുത്തത്തിന് പിന്നിൽ.
ഈ കണ്ടെത്തൽ പ്രകാരം യഥാർത്ഥ മരങ്ങളെക്കാൾ ആയിരമിരട്ടി കഴിവുണ്ട് ഈ യന്ത്രമരങ്ങൾക്ക് കാർബൺ ഡയോക്സൈഡിനെ അന്തരീക്ഷത്തിൽ നിന്നും വലിച്ചെടുക്കാൻ. അഞ്ചടിവ്യാസത്തിലുള്ള നിരവധി ഡിസ്കുകൾ രണ്ട് ഇഞ്ച് ഉയരത്തിൽ മുകളിലേക്ക് അടുക്കിവെച്ച രീതിയിലുള്ള ഇവ കെമിക്കൽ റെസിൻ ഉപയോഗിച്ച് കവർ ചെയ്യും. ഇതാണ് അന്തരീക്ഷത്തിൽ നിന്നും കാർബൺ ഡയോക്സൈഡിനെ പിടിച്ചെടുക്കുന്നത്.
Read also: ലോകകപ്പ് ഫുട്ബോൾ സ്റ്റേഡിയത്തിനായി ചേർത്തുവെച്ച 974 ഷിപ്പിങ് കണ്ടെയ്നറുകൾ; മാതൃകയായി നിർമിതി
അതേസമയം യഥാർത്ഥ മരങ്ങളെപോലെ കാർബൺ ഡയോക്സൈഡ് പിടിച്ചെടുക്കാനുള്ള കഴിവ് മാത്രമേ ഈ യന്ത്ര മരങ്ങൾക്കുള്ളു. അതുപോലെ ഓക്സിജൻ പുറത്തേക്ക് വിടാനുള്ള ശേഷി ഇവയ്ക്കില്ല. യന്ത്രമരങ്ങൾ അന്തരീക്ഷത്തിൽ നിന്നും ശേഖരിക്കുന്ന കാർബൺ ഡയോക്സൈഡ് ശേഖരിച്ചുവയ്ക്കും. എന്നാൽ ഇത്തരത്തിൽ ശേഖരിക്കപ്പെടുന്ന കാർബൺ ഡയോക്സൈഡ് പിന്നീട് സിന്തറ്റിക് ഇന്ധനം ഉണ്ടാക്കാൻ ഉപയോഗിക്കാൻ സാധിക്കുമെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. അതിനാൽ ഇത് പെട്രോൾ, ഡീസൽ തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കാൻ സഹായകമാകുമെന്നുമാണ് പറയപ്പെടുന്നത്.
അതേസമയം അന്തരീക്ഷ മലിനീകരണം തടയുന്നതിനായും പ്രകൃതിയെ സംരക്ഷിക്കുന്നതിനുമായി ഇത്തരത്തിലുള്ള മൂന്ന് യന്ത്രമരക്കാടുകൾ സ്ഥാപിക്കാനാണ് ഈ യൂണിവേഴ്സിറ്റിയുടെ തീരുമാനം.
Story highlights: Mechanical trees to soak up carbon dioxide