‘എനിക്ക് ജീവിതകാലത്തെ വിലയേറിയ ആദ്യകാല ഓർമ്മകൾ സമ്മാനിച്ച ചിത്രം’- ‘റൺ’ സിനിമയുടെ ഓർമ്മകളിൽ മീര ജാസ്മിൻ
നീണ്ട ഇടവേളയ്ക്ക് ശേഷം മകൾ എന്ന സിനിമയിലൂടെ അഭിനയലോകത്തേക്ക് വീണ്ടും സജീവമാകുകയാണ് മീര ജാസ്മിൻ.ഞാൻ പ്രകാശന് ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മീര ജാസ്മിൻ മടങ്ങിയെത്തുന്നത്. ജയറാം, ദേവിക, ശ്രീനിവാസൻ തുടങ്ങിയവർ വേഷമിടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി.
പ്രതിഭാധനയായ മീര ജാസ്മിൻ ഓരോ സിനിമാപ്രേമികളുടെയും ഹൃദയത്തിൽ ഇടം നേടിയത് വിവിധ ഭാഷകളിലെ ഒട്ടേറെ ചിത്രങ്ങളിലൂടെയാണ്. ഇപ്പോഴിതാ, ‘റൺ’ എന്ന തമിഴ് ചിത്രത്തിന് വേണ്ടി അഭിനയിച്ച ഓർമ്മകൾ പങ്കുവയ്ക്കുകയാണ് നടി.
മാധവൻ നായകനായ ചിത്രത്തിലെ ഒരു ഫോട്ടോ പങ്കിട്ടുകൊണ്ട്, മീര ജാസ്മിൻ തന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു കുറിപ്പ് എഴുതി, “ആദ്യ തവണയിൽ അവ്യക്തവും പ്രിയങ്കരവുമായ എന്തെങ്കിലും ഉണ്ട്. ‘റൺ’ എന്ന സിനിമയിലെ പ്രിയ, ആത്മാർത്ഥമായ ഭാഷയായ തമിഴുമായുള്ള എന്റെ ആദ്യ അനുഭവമായിരുന്നു, അവൾ എനിക്ക് ജീവിതകാലത്തെ വിലയേറിയ ആദ്യകാല ഓർമ്മകളും സമ്മാനിച്ചു. അതിശയകരമായ ടീമിനൊപ്പം പ്രവർത്തിച്ച സെറ്റുകളിൽ നിന്ന് ഈ ഓർമ്മയിലേക്ക് സ്നേഹപൂർവ്വം തിരിഞ്ഞുനോക്കുന്നു’.
എൻ ലിംഗുസ്വാമി രചനയും സംവിധാനവും നിർവ്വഹിച്ച ‘റൺ’ എന്ന സിനിമ, ഒരു ഗുണ്ടാസംഘ തലവന്റെ സഹോദരിയായ പ്രിയ എന്ന പെൺകുട്ടിയുമായി പ്രണയത്തിലാകുന്ന ശിവ എന്ന ചെറുപ്പക്കാരനെ കുറിച്ചുള്ള ചിത്രമാണ്.ശിവ, പ്രിയ എന്നീ കഥാപാത്രങ്ങളായി മാധവൻ, മീരാ ജാസ്മിൻ എന്നിവർ എത്തി. 2002-ൽ പുറത്തിറങ്ങിയ ചിത്രം അക്കാലത്ത് വമ്പൻ ഹിറ്റായിരുന്നു.
Read Also: ‘സിനിമയുമായുള്ള എന്റെ പ്രണയകഥ ഒരിക്കലും അവസാനിക്കില്ല..’- സിനിമയിൽ 12 വർഷം പൂർത്തിയാക്കി സാമന്ത
നിരവധി കഥാപാത്രങ്ങളിലൂടെ ഒരുകാലത്ത് മലയാള ചലച്ചിത്ര ലോകത്ത് സജീവമായിരുന്നു മീര ജാസ്മിൻ. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമാ രംഗത്തേയ്ക്ക് വന്നിരിക്കുന്ന സിനിമയാണ് സത്യൻ അന്തിക്കാടിന്റേത്. ഒരു ഇന്ത്യൻ പ്രണയകഥ’യുടെ നിർമ്മാതാക്കളായ സെൻട്രൽ പ്രൊഡക്ഷൻസ് ആണ് നിർമ്മാണം. ഡോക്ടർ ഇക്ബാൽ കുറ്റിപ്പുറത്തിന്റേതാണ് രചന. എസ്. കുമാർ ആണ് ഛായാഗ്രഹണം.
Story highlights- Meera Jasmine recalls working with R Madhavan in ‘Run’