ഷാജഹാൻ അങ്കിൾ താജ്‌ മഹൽ നിർമ്മിച്ചതിന് പിന്നിലെ രഹസ്യവുമായി മേഘ്‌നക്കുട്ടി; പാട്ടുവേദിയിൽ ചിരിമേളം

February 21, 2022

മലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിന്റെ കൊച്ചു താരങ്ങൾ എന്നതിൽ സംശയമില്ല. അവരുടെ ആത്മാർത്ഥമായ ആലാപനവും ഷോയിലെ മനോഹരമായ സംസാരവും എല്ലാവരും ഏറ്റെടുത്തിരുന്നു. ഈ കുഞ്ഞുഗായകർക്കെല്ലാം പ്രേക്ഷകരെ എങ്ങനെ സജീവമാക്കണമെന്ന് ധാരണയുണ്ട്. പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന മത്സരാർത്ഥികളിൽ ഒരാളാണ് മേഘ്‌ന സുമേഷ്.

കുസൃതി നിറഞ്ഞ സംസാരവും അസാധ്യമായ ആലാപനവുംകൊണ്ടാണ് മേഘ്‌ന ഹൃദയം കീഴടക്കാറുള്ളത്. ഇപ്പോഴിതാ, രസകരമായ സംസാരത്തിലൂടെ ചിരി പടർത്തുകയാണ് മേഘ്‌ന. സംവിധായകൻ രാജസേനൻ അതിഥിയായി വന്ന എപ്പിസോഡിലാണ് മേഘ്‌ന ചിരിപ്പടക്കവുമായി എത്തിയത്. എനിക്ക് അങ്കിളിനെ അറിയാം, രാജകുമാരൻ എന്നല്ലേ പേര് എന്നൊക്കെ പറഞ്ഞ് പരിചയപ്പെട്ടു തുടങ്ങിയ മേഘ്‌ന ഒട്ടേറെ കുറുമ്പുകൾ വേദിയിൽ പങ്കുവെച്ചു.

പോരു നീ വാരിളം ചന്ദ്രലേഖേ എന്ന ഗാനമാണ് മേഘ്‌ന ആലപിക്കുന്നത് എന്നാണ് പറഞ്ഞപ്പോൾ പാട്ടിൽ പറയുന്ന ഷാജഹാൻ ആരാണെന്നായി ജഡ്ജസ്. അപ്പോൾ ഷാജഹാൻ അങ്കിൾ ആണ് താജ് മഹൽ പണിതത് എന്ന് മേഘ്‌ന പറയുന്നു. പിന്നാലെ ഈ ഷാജഹാൻ അങ്കിൾ എന്തിനാണ് താജ് മഹൽ പണിതത് എന്ന ചോദ്യത്തിന് രസകരവും മനോഹരവുമായ ഒരു ഉത്തരമാണ് ഈ കുഞ്ഞു മിടുക്കി ഒട്ടും ആശങ്കയില്ലാതെ പങ്കുവയ്ക്കുന്നത്.

Read Also: പൗർണമി ചന്ദ്രിക പാലൊളി വീശുന്ന… പാട്ട് പ്രേമികളുടെ മനം നിറച്ച് ‘ഫ്രീഡം ഫൈറ്റി’ലെ ഗാനം, വിസ്മയിപ്പിച്ച് ജോജു ജോർജ്

മലയാളം ടെലിവിഷനിൽ ഏറെ ഇആരാധകരുള്ള പരിപാടികളിലൊന്നാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. ഗായകരായ എം ജി ശ്രീകുമാർ, മധു ബാലകൃഷ്ണൻ, അനുരാധ ശ്രീറാം, സംഗീത സംവിധായകൻ എം ജയചന്ദ്രൻ, ദീപക് ദേവ് എന്നിവരാണ് ഷോയുടെ വിധികർത്താക്കൾ. മീനാക്ഷിയാണ് പരിപാടിയുടെ അവതാരക.

Story highlights- meghna sumesh’s funny chat with director rajasenan