കൊതുക് കടിയിൽ നിന്നും രക്ഷനേടാൻ ഈ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കൂ..! പഠനങ്ങൾ പറയുന്നത് ഇങ്ങനെ…
ഒരു സംഘം ആളുകൾ കൂടിയിരിക്കുമ്പോൾ ചിലരെ മാത്രം തിരഞ്ഞ് പിടിച്ച് കൊതുക് കടിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ..? എന്തുകൊണ്ടാണ് ഇത്തരത്തിൽ ചിലരെ മാത്രം തിരഞ്ഞുപിടിച്ച് കൊതുക് കടിയ്ക്കുന്നത്. ഇതിന് പ്രത്യേക കരണമുണ്ടത്രേ.
ശരീരത്തിൽ അടങ്ങിയിരിക്കുന്ന കാർബൺഡൈ ഓക്സൈഡ്, രക്തഗ്രൂപ്പ്, താപനില എന്നിവയൊക്കെ അടിസ്ഥാനമാക്കിയാണ് കൊതുക് കടിയ്ക്കുന്നത്. എന്നാൽ ഇതിന് പുറമെ നിറത്തിന്റെ അടിസ്ഥാനത്തിലും കൊതുകുകൾ കടിക്കുമെന്നാണ് പുതിയ ചില പഠനങ്ങൾ വെളിപ്പെടുത്തുന്നത്.
വാഷിങ്ങ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഒരു കൂട്ടം ഗവേഷകരാണ് ഈ കണ്ടുപിടുത്തത്തിന് പിന്നിൽ. നേച്ചർ കമ്മ്യൂണിക്കേഷൻസ് എന്ന പ്രസിദ്ധീകരണത്തിലാണ് ഈ പഠനത്തിന്റെ വിശദാംശങ്ങൾ ചേർത്തിരിക്കുന്നത്. ഈ പഠനപ്രകാരം കൊതുകുകളിൽ മനുഷ്യരുടെ ചർമ്മത്തിന്റെ നിറം ചുവപ്പ്, ഓറാഞ്ച് പോലുള്ള കടുത്ത നിറങ്ങളായിട്ടാണ് തോന്നുന്നത്. അതുകൊണ്ടുതന്നെ കൊതുക് ഉള്ള ഇടങ്ങളിൽ വെള്ള, പച്ച, പർപ്പിൾ, നീല പോലുള്ള ഇളം നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് കൊതുകിന്റെ പിടിയിൽ നിന്നും രക്ഷനേടാൻ ഒരു പരിധിവരെ നമ്മെ സഹായിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്.
Read also:ഭക്ഷണം കഴിക്കാതെപോയ അച്ഛനെയോർത്ത് കരയുന്ന കുഞ്ഞുമോൾ, വിഡിയോ പങ്കുവെച്ച് മുഖ്യമന്ത്രി
അതേസമയം കൊതുകുകൾ കൂടുതൽ ആകർഷിക്കുന്നത് ഒ ഗ്രൂപ്പ് വിഭാഗത്തിൽപ്പെട്ടവരെയാണ്. കൂടുതലായി കാർബൺഡൈ ഓക്സൈഡ് ഉത്പാദിപ്പിക്കുന്നവരെ കൊതുകുകൾ ആകർഷിക്കാറുണ്ട്. അമിതവണ്ണമുള്ളവർ, ഗർഭിണികൾ എന്നിവർ കൂടുതലായി കാർബൺഡൈ ഓക്സൈഡ് ഉത്പാദിപ്പിക്കും. അതിനാൽ മറ്റുള്ളവരെ അപേക്ഷിച്ച് ഇവരെയാണ് കൊതുകുകൾ കൂടുതലായി ആക്രമിക്കുന്നത്.
അതേസമയം വിയർപ്പിന്റെ ഗന്ധമുള്ളവരെയും കൊതുകുകൾ ആകർഷിക്കാറുണ്ട്. മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലായി വിയർക്കുന്നവർ പുറപ്പെടുവിക്കുന്ന ലാക്ടിക് ആസിഡ്, യൂറിക് ആസിഡ്, അമോണിയ തുടങ്ങിയവ കൊതുകുകൾക്ക് മണക്കാൻ സാധിക്കും.
Story highlights: Mosquitoes are Attracted to Specific Colors- New Study Says