ഭക്ഷണം കഴിക്കാതെപോയ അച്ഛനെയോർത്ത് കരയുന്ന കുഞ്ഞുമോൾ, വിഡിയോ പങ്കുവെച്ച് മുഖ്യമന്ത്രി

February 7, 2022

അച്ഛനോടും അമ്മയോടും മക്കൾക്കുള്ള സ്നേഹത്തിന്റെ പല ചിത്രങ്ങളും വിഡിയോകളും സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ സ്വന്തം അച്ഛനെയോർത്ത് കരയുന്ന ഒരു കുഞ്ഞുമോളുടെ കരുതലിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളുടെ മുഴുവൻ മനം നിറയ്ക്കുന്നത്. ജോലിയ്ക്ക് പോയ അച്ഛൻ ഭക്ഷണം കഴിക്കാതെപോയതോർത്ത് കരയുകയാണ് ഈ കുഞ്ഞുമോൾ. ‘പെൺമക്കൾ ഭാരമായി കരുതുന്നവർ ഈ വിഡിയോ കാണണം’ എന്ന അടിക്കുറുപ്പോടെ മധ്യപ്രദേശിൽ നിന്നുള്ള ഒരു മാധ്യമപ്രവർത്തകനാണ് ഈ വിഡിയോ ആദ്യം പങ്കുവെച്ചത്.

കുഞ്ഞുമോളുടെ അച്ഛനോടുള്ള സ്നേഹത്തിന്റെ വിഡിയോ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടതോടെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അടക്കമുള്ളവർ ഈ വിഡിയോ പങ്കുവെച്ചിട്ടുണ്ട്. ജോലിഭാരം കാരണം ഭക്ഷണം കഴിക്കാൻ സമയം കിട്ടാതെ പോയ അച്ഛനെയോർത്ത് സങ്കടപ്പെടുകയാണ് ഈ കുഞ്ഞുമോൾ. മകൾ വിഷമിക്കുന്നതിന്റെ കാര്യം തിരക്കുന്ന അമ്മയോട് വിഡിയോ റെക്കോർഡ് ചെയ്യുന്നത് നിർത്തിയാൽ താൻ കാരണം പറയാമെന്നാണ് ഈ കുരുന്ന് ആദ്യം പറയുന്നത്. തുടർന്ന് സങ്കടം സഹിക്കവയ്യാതെ പൊട്ടിക്കരയുകയാണ് ഈ കുഞ്ഞ്.

Read also; ഇത് ലോകത്തിലെ ഏറ്റവും പവറുള്ള പവർ ബാങ്കോ ? സ്മാർട്ട് ഫോൺ മാത്രമല്ല, ടിവിയും വാഷിങ് മെഷീനുംവരെ ഒരേസമയം പ്രവർത്തിപ്പിക്കും, വിഡിയോ

അമ്മയുടെ നിർബന്ധിച്ചുള്ള ചോദ്യം ചെയ്യലിന് ശേഷം രാവിലെ ഭക്ഷണം ഒന്നും കഴിക്കാതെയാണ് അച്ഛൻ ജോലിയ്ക്ക് പോയതെന്നാണ് ഈ കുരുന്ന് പറയുന്നത്. വൈകുന്നേരം വരെ ഭക്ഷണം കഴിക്കാൻ അച്ഛന് സാധിക്കുകയില്ലെന്നും ഈ കുരുന്ന് പറയുന്നുണ്ട്, എന്നാൽ കുഞ്ഞിനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന അമ്മ അച്ഛൻ ഭക്ഷണം കഴിച്ചുവെന്ന് പറയുമ്പോഴും പൊട്ടിക്കരയുകയാണ് ഈ കുഞ്ഞ്.

Story highlights; Little girl in tears worried about her papa