‘ഹൃദയ’ത്തിൽ നിന്നും ഹൃദയങ്ങളിലേക്ക് ചേക്കേറിയ ‘നഗുമോ’- വിഡിയോ ഗാനം

February 26, 2022

പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ഹൃദയം’. മനോഹരമായ പ്രണയകഥ പങ്കുവെച്ച ചിത്രം മികച്ച പ്രതികരണം നേടി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. അതോടൊപ്പം തന്നെ ആമസോൺ പ്രൈമിലും ചിത്രം എത്തിയതോടെ കൂടുതൽ പ്രേക്ഷകരിലേക്ക് ചിത്രം എത്തിയിരിക്കുകയാണ്.

ചിത്രത്തിലെ ഓരോ ഗാനങ്ങളും ഹിറ്റാണ്. ഇപ്പോഴിതാ, നഗുമോ എന്ന ഗാനവും കാത്തിരിപ്പിനൊടുവിൽ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നു.  ഹൃദയം എന്ന സിനിമയിൽ പ്രണവിനായി അരവിന്ദ് വേണുഗോപാൽ ആലപിച്ച ഗാനമാണിത്. വർഷങ്ങളായി നടൻ മോഹൻലാലിൻറെ ശബ്ദമായിരുന്നു പല സിനിമകളിലും ജി വേണുഗോപാൽ. പ്രണവിന്റെ ശബ്ദമായി അരവിന്ദ് എത്തിയപ്പോൾ ആ കൗതുകം വേണുഗോപാൽ പങ്കുവെച്ചിരുന്നു.

പ്രണവും കല്യാണിയും നായികാനായകന്മാരായി വേഷമിടുന്ന ഹൃദയം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ്. വിശാഖ് സുബ്രഹ്മണ്യൻ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ ആണ്. തിരക്കഥ ഒരുക്കിയിരിക്കുന്നതും വിനീത് ശ്രീനിവാസൻ തന്നെയാണ്. പ്രണവിന്റെ മൂന്നാമത്തെ ചിത്രവും കല്യാണിയുടെ രണ്ടാമത്തെ മലയാള ചിത്രവുമാണ് ഹൃദയത്തിലൂടെ വെള്ളിത്തിരയിൽ എത്തിയത്.

Read Also: പ്രയാസമേറിയ യോഗാഭ്യാസങ്ങൾ അനായാസമായി ചെയ്ത് സംയുക്ത വർമ്മ- വിഡിയോ

അതേസമയം, ഹൃദയത്തിൽ 15 പാട്ടുകൾ ഉണ്ടെന്നതായിരുന്നു ഏറ്റവും വലിയ പ്രത്യേകത. ഇന്ത്യയിൽ ഇപ്പോൾ നിലവിൽ ഇല്ലാത്ത ഓഡിയോ കാസറ്റുകൾ ഹൃദയത്തിലൂടെ തിരികെയെത്തിക്കുകയും ചെയ്തു അണിയറപ്രവർത്തകർ.

Story highlights- nagumo song from hridayam