തിയേറ്റർ റിലീസ് ഉറപ്പിച്ച് ‘നാരദൻ’- ചിത്രം മാർച്ച് മൂന്നിന് പ്രേക്ഷകരിലേക്ക്
ടൊവിനോ തോമസിനെയും അന്ന ബെന്നിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനം ചെയ്ത നാരദന്‍ സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. മാര്‍ച്ച് മൂന്നിന് ലോക വ്യാപകമായി ചിത്രം റിലീസ് ചെയ്യുമെന്ന് സംവിധായകനും നിര്‍മാതാവുമായ ആഷിഖ് അബു അറിയിച്ചു.
കൊവിഡ് മൂന്നാം തരംഗ ഭീഷണിയും ഒമിക്രോണ്‍ വേരിയന്റിന്റെ വ്യാപനവും മുന്‍നിര്‍ത്തി നേരത്തെ ചിത്രത്തിന്റെ ജനുവരി 27ലെ റിലീസ് മാറ്റിവെച്ചിരുന്നു. ഇതിന് ശേഷമാണ് പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചത്.മാധ്യമലോകത്തെ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആഷിഖ് അബുവാണ്. അന്നാ ബെന്നാണ് നായിക. രണ്ട് ഗെറ്റപ്പിലാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്.
സിനിമ ഒരു പൊളിറ്റിക്കല്‍ ത്രില്ലറായിരിക്കുമെന്ന സൂചനയാണ് നൽകുന്നത്. മായാനദിക്കും വൈറസിനും ശേഷം ടൊവിനോയും ആഷിഖ് അബുവും ഒന്നിക്കുന്ന ചിത്രം കൂടിയാണ് നാരദന്‍.
ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.
സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജാഫര്‍ സാദിഖ് ആണ് ക്യാമറ, സൈജു ശ്രീധരനാണ് എഡിറ്റിംഗ്.
Read Also: ‘ജീവിതയാത്രയിൽ…’ ഭക്തിനിറച്ച് റിച്ചൂട്ടന്റെ ആലാപനം, ശ്രദ്ധനേടി സംഗീത ആൽബം
സംഗീത സംവിധാനം ഡി.ജെ ശേഖര്‍ മേനോനും ഒര്‍ജിനല്‍ സൗണ്ട് ട്രാക്ക് നേഹയും യാക്‌സണ്‍ പെരേരയുമാണ് ഒരുക്കിയിരിക്കുന്നത്. ആര്‍ട്ട് ഗോകുല്‍ ദാസ്. ഉണ്ണി. ആര്‍. ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.
Story highlights- naradan movie relase date announced