ഒന്ന് വീണതുമാത്രമേ ഓർമ്മയുള്ളു; ചിരി പടർത്തി ഒരു രസികൻ പാണ്ട- വിഡിയോ
പാണ്ടകൾ വളരെ രസകരമായ പെരുമാറ്റരീതികളിലൂടെ ചിരി പടർത്തുന്നവരാണ്. അവയെ നിരീക്ഷിച്ച് മണിക്കൂറുകളോളം ഇരുന്നാലും അല്പം പോലും മടുപ്പ് തോന്നില്ല. എന്നാൽ, പാണ്ടകളോളം മടിയുള്ള മറ്റൊരു ജീവിയും ഇല്ല. അവ വളരെ അലസരാണ്. ഇപ്പോഴിതാ, ഒരു ഭീമൻ പാണ്ടയുടെ രസകരമായ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.
13 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വിഡിയോ നിങ്ങളെ പൊട്ടിചിരിപ്പിക്കും എന്നതിൽ സംശയമില്ല.
വനപ്രദേശത്ത് നിന്ന് വെള്ളമില്ലാത്ത ഒരു ഓടയിലേക്ക് ചാടുകയാണ് ഒരു ഭീമൻ പാണ്ട. കാലിടറി വീണപ്പോൾ ഒന്ന് ചെറുതായി ഓടയിലൂടെ ഉരുണ്ടുനീങ്ങി അത്. ഉരുണ്ടതിൽ ഒരു കൗതുകം തോന്നിയതോടെ ഒഴിഞ്ഞ സ്ഥലത്ത് കിടന്ന് വീണ്ടും ഉരുളാൻ അത് തീരുമാനിക്കുന്നു.
പിന്നീട്ട് ഓടയിലൂടെ ഉടനീളം ആ ഭീമൻ പാണ്ട ഉരുണ്ടുരുണ്ട് നീങ്ങുകയാണ്. വളരെ രസകരമായ ഈ കാഴ്ച സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിക്കഴിഞ്ഞു. പാണ്ടകളുടെ ഇത്തരം കൗതുകം നിറഞ്ഞ വിഡിയോ കാഴ്ചകൾ എപ്പോഴും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയും ചിരി പടർത്താറുമുണ്ട്.
കുറച്ചുനാളുകൾക്ക് മുൻപ് വാഷിംഗ്ടൺ ഡി.സി.യിലെ നാഷണൽ മൃഗശാലയിൽ ഉള്ള 22-കാരിയായ മെയ് സിയാങ് എന്ന പെൺ ഭീമൻ പാണ്ടവാർത്തകളിൽ നിറഞ്ഞിരുന്നു. പതിവായി വാർത്തകൾ സൃഷ്ടിക്കുന്ന ഒരു പാണ്ടയാണിത്. 2020ൽ മെയ് സിയാങ് ഒരു കുഞ്ഞിന് ജന്മം നൽകിയപ്പോഴായിരുന്നു ഇത്.
കരടി കുടുംബത്തിലെ അംഗമാണെങ്കിലും പാണ്ടകളോട് വലിയ കൗതുകമാണ് ആളുകൾക്ക്. ഓമനത്തം തോന്നുന്ന പാണ്ടകൾ പെരുമാറ്റത്തിലും കരടികളിൽ നിന്നും വളരെയധികം വിഭിന്നരാണ്.പൊതുവെ അലസനായ പാണ്ടകൾ എവിടെയെങ്കിലും ഇരുന്നാൽ അവിടെത്തന്നെ ഇരിക്കുകയും എപ്പോഴും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയോ ചെയ്യുകയാണ് പതിവ്. മുൻപ് പാർക്കിൽ ഒരു കളിവണ്ടി പോലെയുള്ള ഉപകരണത്തിൽ ഇരുന്നു കറങ്ങുന്ന ഒരു കുഞ്ഞൻ പാണ്ടയുടെ വിഡിയോ ശ്രദ്ധനേടിയിരുന്നു.
Read Also: ചിരി നിറയ്ക്കാൻ ‘ലളിതം സുന്ദരം’ എത്തുന്നു; ചിത്രം ഒടിടി റിലീസിന്
കുറച്ച് കാലങ്ങൾക്ക് മുൻപ് വംശനാശ ഭീഷണി നേരിട്ടിരുന്ന ജീവിയായിരുന്നു ഭീമൻ പാണ്ട. കറുപ്പും വെളുപ്പും നിറങ്ങൾ ഇടകലർന്ന രൂപവും അലസതയാർന്ന ജീവിതവുമൊക്കെയായി കൗതുകമുണർത്തുന്ന പാണ്ടകളെ ആളുകൾക്കും ഇഷ്ടമാണ്. ചൈനയിലും മറ്റുമായി പാണ്ടകൾക്കായി പ്രത്യേക സങ്കേതമുണ്ട്. വംശനാശ ഭീഷണിയിൽ നിന്നും രക്ഷപ്പെടുത്തി ഇവയെ കാട്ടിലേക്ക് സ്വാതന്ത്രരാക്കാനുള്ള പദ്ധതികളും നടക്കുന്നുണ്ട്.
Story highlights- Panda rolling down viral video