ചർമ്മസംരക്ഷണം മുതൽ കാൻസറിനെതിരെ പോരാടാനും കഴിക്കാം പാഷൻ ഫ്രൂട്ട്
ഒന്നും രണ്ടുമല്ല നിരവധി ഗുണങ്ങളാൽ സമ്പന്നമാണ് പാഷൻ ഫ്രൂട്ട്. കാൻസർ ഉൾപ്പെടെ നിരവധി രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ കഴിയും ഈ ഇത്തിരിപ്പോന്ന പഴത്തിന്. കാൻസറിന് കാരണമാകുന്ന ഫ്രീ റാഡിക്കലുകളുടെ വളർച്ചയെ തടയാൻ അനിവാര്യമായ ജീവകം എ ഫ്ലേവനോയിഡുകളും മറ്റ് ഫിനോളിക് സംയുക്തങ്ങളും പാഷൻ ഫ്രൂട്ടിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ കാന്‍സര്‍ ഉണ്ടാകുന്നത് ഒരു പരിധിവരെ തടയാൻ ഈ ഫലത്തിന് കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്.
പ്രമേഹം, ബ്ലഡ് പ്രഷർ, ഉദര സംബന്ധമായ രോഗങ്ങൾ എന്നിവയെ പ്രതിരോധിക്കുന്നതിനോടൊപ്പം, രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും, എല്ലുകളുടെ ആരോഗ്യത്തിനും, നല്ല ഉറക്കം ലഭിക്കുന്നതിനും, ചർമ്മത്തിന്റെ ഭംഗിക്കും വരെ ഉത്തമമാണ് ഈ ഫലം.
പാഷൻ ഫ്രൂട്ടിൽ അടങ്ങിയിരിക്കുന്ന ബയോഫ്ളേവനോയിഡുകൾ ആസ്തമ, വില്ലൻ ചുമ പോലുള്ള രോഗങ്ങളെ നിയന്ത്രിക്കുന്നു. പാഷൻ ഫ്രൂട്ടിൽ ധാരാളമായി മഗ്നീഷ്യം, കാൽസ്യം, അയൺ, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്, ഒപ്പം ഇവയുടെ തോടിന് ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളും ഉണ്ട്. ഇത് എല്ലിന്റെ ബലം വർധിപ്പിക്കാൻ സഹായകമാണ്.
ഉറക്കകുറവുള്ളവർക്കും ഉത്തമപരിഹാരമാണ് പാഷൻ ഫ്രൂട്ട്. പാഷൻ ഫ്രൂട്ടിൽ അടങ്ങിയിരിക്കുന്ന ജീവകം സി, കരോട്ടിൻ റൈബോഫ്ലേവിൻ എന്നിവ ചർമ്മത്തിന്റെ കാന്തി വർധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ്. ജീവകം സിയും കരോട്ടിനും ക്രിപ്റ്റോസാന്തിനും രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായകമാണ്.
ഉദരസംബന്ധമായ രോഗങ്ങളെ തടയുന്നതിനും ദഹനത്തിനും പാഷൻ ഫ്രൂട്ട് കഴിക്കുന്നത് വളരെ നല്ലതാണ്. ഇവയിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട് ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായകമാണ്. അതുകൊണ്ടുതന്നെ ബ്ലഡ് പ്രഷർ ഒരുപരിധിവരെ നിയന്ത്രിക്കാൻ പാഷൻ ഫ്രൂട്ട് സ്ഥിരമായി കഴിക്കുന്നത് സഹായിക്കുന്നു.
പാഷൻ ഫ്രൂട്ടിൽ ധാരാളമായി നാരുകൾ അടങ്ങിയിട്ടുണ്ട്. കൊളസ്‌ട്രോൾ കുറയുന്നതിനും ഇൻസുലിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും പാഷൻ ഫ്രൂട്ട് കഴിക്കുന്നത് അനിവാര്യമാണ്.
Story highlights; Prevents diabetes, cancer- know countless health benefits of Passion Fruit