രോഹിത്തിനിത് ചരിത്രനേട്ടം; പിന്നിലാക്കിയത് കോലിയെയും ഗപ്റ്റിലിനെയും
ശ്രീലങ്കക്കെതിരെയുള്ള ആദ്യ മത്സരത്തിലും വിജയിച്ചതോട് കൂടി വലിയ പ്രശംസയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമയെ തേടിയെത്തുന്നത്. അതോടൊപ്പം ഒരു ചരിത്രനേട്ടം കൂടി രോഹിതിനെ തേടിയെത്തിയിരിക്കുകയാണ്. ടി 20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന റെക്കോര്‍ഡ് നേടിയിരിക്കുകയാണ് ഹിറ്റ്മാൻ.
ലങ്കക്കെതിരെ നേടിയ 44 റൺസാണ് രോഹിതിനെ ഈ നേട്ടത്തിന് അർഹനാക്കിയത്. ന്യൂസിലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗപ്റ്റിലിനെയാണ് രോഹിത് മറികടന്നത്. 3299 റണ്‍സാണ് കിവീസ് ഓപ്പണറുടെ സമ്പാദ്യം. 123 ടി 20 മത്സരങ്ങളില്‍ നിന്ന് 3307 റണ്‍സാണ് രോഹിത് നേടിയത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് മൂന്നാമന്‍. 3296 റണ്‍സാണ് കോലിയുടെ സമ്പാദ്യം. 97 മത്സരങ്ങളില്‍ നിന്നാണ് കോലി ഇത്രയും റണ്‍സ് നേടിയത്.
ഇന്നലത്തെ മത്സരത്തിൽ ഇന്ത്യ ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കക്ക് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 53 റണ്‍സുമായി പുറത്താകാതെ നിന്ന ചരിത് അസലങ്കയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാറും വെങ്കടേഷ് അയ്യരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍ററെ ഭാവി നായകന്‍മാരായി കണക്കാക്കുന്ന കളിക്കാരെക്കുറിച്ച് രോഹിത് ശർമ്മ മനസ്സ് തുറന്നിരുന്നു. കെ എല്‍ രാഹുല്‍, ജസ്പ്രീത് ബുമ്ര, ഋഷഭ് പന്ത് എന്നിവരെയാണ് ഭാവിയില്‍ ദീര്‍ഘകാല നായക സ്ഥാനത്തേക്ക് ടീം ഇന്ത്യ കാണുന്നതെന്ന് രോഹിത് വ്യക്തമാക്കി. ഭാവി നായകരാണെങ്കിലും ഇവര്‍ക്ക് താനായിട്ട് ഉപദേശങ്ങളോ നിര്‍ദേശങ്ങളോ ഒന്നും നല്‍കുന്നില്ലെന്നും അവരുടേതായ രീതിയില്‍ തീരുമാനങ്ങളെടുക്കാനുള്ള പക്വത അവര്‍ക്കുണ്ടെന്നും രോഹിത് പറഞ്ഞു.
Story Highlights: Record for Rohit Sharma