പഴയ 747 ബോയിംഗ് വിമാനത്തിന് ഒരു കിടിലൻ മേക്കോവർ; ആഘോഷവേദിയായി മാറിയ വിമാനം

February 1, 2022

ഒരുകാലത്ത് ബ്രിട്ടീഷ് എയർവേയ്‌സിന്റെ ഭാഗമായിരുന്ന 747 ബോയിംഗ് പാസഞ്ചർ വിമാനത്തിന് ഇന്ന് ഗംഭീര മേക്കോവർ. 600,000 ഡോളർ ചിലവാക്കി നടത്തിയ നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം ബ്രിട്ടീഷ് വിമാനത്താവളത്തിലെ ഒരു മ്യൂസിയമായും ഇവന്റ് വേദിയായും രൂപാന്തരപ്പെട്ടിരിക്കുകയാണ് ഈ വിമാനം.

ഇംഗ്ലണ്ടിലെ കോട്‌സ്‌വോൾഡ് എയർപോർട്ട് ചീഫ് എക്‌സിക്യൂട്ടീവായ സുസന്ന ഹാർവി 1.35 ഡോളറിന് പഴയ വിമാനം വാങ്ങുകയായിരുന്നു. ഇംഗ്ലണ്ടിലെ ഗ്ലൗസെസ്റ്റർഷെയറിലെ കെംബ്ലെ ഗ്രാമത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഒരു സ്വകാര്യ പൊതു വ്യോമയാന വിമാനത്താവളമാണ് കോട്സ്‌വോൾഡ് എയർപോർട്ട്. ഇവിടുത്തേക്കാണ് വിമാനം വാങ്ങിയത്.

ഏകദേശം പന്ത്രണ്ട് മാസങ്ങൾ കൊണ്ട് വൻതുക മുടക്കി വിമാനത്തിന്റെ അകത്തളങ്ങളും പുറംഭാഗങ്ങളും പുനർനിർമിച്ചു. പ്രവർത്തനക്ഷമമായ ഒരു ബാർ, ഒരു ഡാൻസ് ഹാൾ, മറ്റ് നിരവധി കൗതുകങ്ങളുമൊക്കെ ഉൾപ്പെടുത്തിയാണ് ഈ വിമാനമാ സജ്ജീകരിച്ചിരിക്കുന്നത്.

Read Also: മിന്നൽ ഷിബുവിനെ തേടി എത്തിയ ഉഷ- സ്റ്റാർ മാജിക്കിൽ ചിരിയുടെ മിന്നലാട്ടം പകർന്ന നിമിഷം

നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വിമാനത്തിന്റെ സീറ്റുകൾ പൂർണമായും അഴിച്ചുമാറ്റി. ലൈറ്റുകൾ , ഡിസ്കോ സ്ട്രോബുകൾ, ഒരു ഡാൻസ് ഫ്ലോർ, ഒരു ഡിജെ ഡെക്ക് എന്നിവയൊക്കെ ഇവിടെ സീറ്റുകൾക്ക് പകരം നിർമിച്ചു. എന്തുപരിപാടികൾക്കും ഇപ്പോൾ ഈ വിമാനം ലഭ്യമാണ്. ഒരുമണിക്കൂറിന്‌ 74000 രൂപയാണ് വാടക.

Story highlights- retired Boeing 747 plane turned into a party and event venue